“സമ്മർദത്തിന് വഴങ്ങുന്നത് പരിതാപകരം” : ബക്രീദ് ഇളവുകൾ നൽകിയതിൽ കേരളത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

0

ന്യൂഡൽഹി: കോവിഡ് സാഹചര്യം രൂക്ഷമായിരിക്കെ കേരളത്തിൽ ബക്രീദിനോടനുബന്ധിച്ച് കൂടുതൽ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. കോവിഡ് വ്യാപനം കൂടുതലുള്ള ഡി വിഭാഗങ്ങളിൽ ഉൾപ്പെടെ ഇളവുകൾ നൽകിയതിനെ ജസ്റ്റിസ് റോഹിങ്ടൺ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമർശിച്ചു.

മഹാമാരിയുടെ ഈ കാലത്ത് സമ്മർദത്തിന് വഴങ്ങുന്നത് പരിതാപകരമായ അവസ്ഥയാണെന്നാണ് കോടതി പറഞ്ഞത്. മാത്രമല്ല, ഇളവുകൾ രോഗ വ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുപിയിലെ കൻവാർ യാത്ര കേസിൽ സുപ്രീംകോടതി നൽകിയ നിർദേശങ്ങൾ കേരളത്തിനും ബാധകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Google search engine
Previous article“നേതാക്കളുടെ അമിതമായ ആത്മവിശ്വാസം, പശ്ചിമബംഗാളിൽ സീറ്റുകൾ നഷ്ടപ്പെടുത്തി”: ആഞ്ഞടിച്ച് ബിജെപി നേതാവ്
Next articleകൊന്നു തള്ളിയത് 139 കൊടും ക്രിമിനലുകളെ, പിടിച്ചെടുത്തത് 1,500 കോടിയുടെ സ്വത്ത് : കണക്കുകൾ പുറത്ത് വിട്ട് യോഗി സർക്കാർ