‘സവർക്കർ ദേശീയവാദി’: ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്

0

ന്യൂഡൽഹി: വീർസവർക്കർ ദേശീയവാദിയെന്ന് ചൂണ്ടിക്കാട്ടി ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ഉദയ് മഹൂക്കറിന്റെ ‘വീര സവർക്കർ: ദ്മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടീഷൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സവർക്കറുടെ ആശയങ്ങൾ  ഭാരതത്തിന് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയവാദികളായ മുസ്ലിം സഹോദരങ്ങളെ രാജ്യം ഉൾക്കൊള്ളുന്നുവെന്നും ആശയങ്ങൾ വ്യത്യസ്തമാണെങ്കിലും ഭാരതം ഒറ്റക്കെട്ടാണെന്നും സർസംഘചാലക് പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന സനാതന ഹിന്ദുത്വമാണ്  സവർക്കറും സ്വാമി വിവേകാനന്ദനും  മുന്നോട്ടു വച്ചതെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.

Google search engine
Previous article‘മലബാർ ഡ്രിൽ’: രണ്ടാം ഘട്ട നാവികാഭ്യാസത്തിന് തുടക്കമായി
Next articleഇന്ത്യയുടെയും അമേരിക്കയുടെയും ബന്ധം ദൃഢമാകുന്നു : ഇന്ത്യൻ നയതന്ത്ര പ്രതിനിധി തരൺജിത്ത് സന്ധു