സാധാരണക്കാരനെ വിവാഹം ചെയ്ത് ജപ്പാൻ രാജകുമാരി : രാജപദവിയിൽ നിന്ന് പുറത്താക്കി കുടുംബം

0

രാജകുടുംബത്തിനു പുറത്തുള്ള ഒരാളെ വിവാഹം ചെയ്തത് ജപ്പാൻ രാജകുമാരി. ജപ്പാന്‍ രാജകുടുംബത്തിലെ ഇളമുറക്കാരിയായ മാക്കോ രാജകുമാരിയാണ്‌ കോളേജ് കാലത്തെ കൂട്ടുകാരനും കാമുകനുമായ കെയി കൊമുറോയെ വിവാഹം ചെയ്തത്. ജപ്പാൻ രാജകുടുംബത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് ഇതോടെ രാജകുമാരി രാജകീയ പദവിയില്‍ നിന്നും പുറത്തായി.

ജപ്പാനില്‍, രാജകുടുംബത്തിനു പുറത്തുള്ളവരെ വിവാഹം ചെയ്യുന്ന രാജകുമാരിമാര്‍ക്ക് രാജപദവി നഷ്ടമാവുമെന്ന വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. എന്നാല്‍, ഈ നിയമം രാജകുടുംബത്തിലെ പുരുഷന്‍മാര്‍ക്ക് ബാധകമല്ല. രാജകുടുംബത്തിനകത്തു നിന്നും പുറത്തു നിന്നും വലിയ രീതിയിലുള്ള പ്രതിഷേധവും എതിര്‍പ്പും ഉണ്ടായതിനെ തുടര്‍ന്ന് വിവാഹം നീട്ടിവെച്ചിരിക്കുകയായിരുന്നു. എല്ലാ എതിർപ്പുകളെയും അവഗണിച്ച് ഇന്നലെയാണ് മാക്കോ രാജകുമാരിയുടെ വിവാഹം നടന്നത്.

Google search engine
Previous articleപാകിസ്ഥാന്റെ വിജയമഘോഷിച്ചു : അധ്യാപികയെ പിരിച്ചുവിട്ട് മോദി സ്കൂൾ അധികൃതർ
Next articleമൊസാദിന് കനത്ത തിരിച്ചടി : 15 ചാരന്മാരുടെ വിവരങ്ങൾ പുറത്തുവിട്ട് തുർക്കി