സായുധസേനാ മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണു : നാല് മരണം

0

കുനൂർ: ഇന്ത്യൻ സായുധ സേനാ മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നു വീണു. തമിഴ്നാട്ടിൽ, ഊട്ടിക്ക് സമീപം കുനൂരാണ് അപകടം നടന്നത്. ഇന്ത്യൻ വ്യോമസേനയുടെ എം.ഐ17വി5 ഹെലികോപ്റ്ററാണ് തകർന്നു വീണത്.

ഇതുവരെ കിട്ടിയ റിപ്പോർട്ടനുസരിച്ച് നാല് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്നു പേരെ രക്ഷപ്പെടുത്തിയതായി അധികാരികൾ അറിയിച്ചു. ഇവരെ നീലഗിരിയിലെ വെല്ലിംഗ്ടൺ കന്റോൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യോമസേനയുടെ ഹെലികോപ്റ്ററിൽ 14 പേർ സഞ്ചരിച്ചിരുന്നു. മറ്റുള്ളവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുകയാണ്.

Google search engine
Previous articleഇന്ത്യൻ സന്ദർശനത്തിലെ പുടിന്റെ ലക്ഷ്യങ്ങൾ : ഒരു അവലോകനം
Next articleബിപിൻ റാവത്ത് ഇനി ഓർമ്മ : ഹൃദയം തകർന്ന് ഭാരതം