സുന്ദരിമാരുടെ നഗ്നനൃത്തവേദി, മുന്തിരിത്തോപ്പ്,ഐസ് സ്കേറ്റിംഗ് : പുടിന്റെ രഹസ്യമാളികയുടെ ചിത്രങ്ങൾ പുറത്ത്

0

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അതീവരഹസ്യമായി പണികഴിപ്പിച്ച കൊട്ടാര സദൃശ്യമായ വസതിയുടെ ചിത്രങ്ങൾ പുറത്തുവിട്ട് പ്രതിപക്ഷം. കരിങ്കടൽത്തീരത്ത് പണികഴിപ്പിച്ചിട്ടുള്ള വസതിയുടെ അഞ്ഞൂറോളം ചിത്രങ്ങളാണ് റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ അനുകൂലികൾ പുറത്തു വിട്ടിരിക്കുന്നത്. 130 കോടി യു.എസ് ഡോളർ ചെലവഴിച്ചാണ് 18,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ കൊട്ടാരം നിർമ്മിച്ചതെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന പുറംമോടി, കമനീയമായ കിടപ്പുമുറികൾ, പോൾ ഡാൻസിങ് എന്ന അർദ്ധനഗ്ന നൃത്തം നടത്താനുള്ള വേദികൾ, തീയറ്റർ, ഐസ് ഹോക്കി കളിക്കാനായുള്ള റിങ്ക്, സ്വകാര്യ ബോട്ട് ജെട്ടി, മുന്തിരിത്തോട്ടങ്ങൾ അടങ്ങിയ വസതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ നിർമ്മിതിക്ക് പണം കണ്ടെത്താൻ മന്ത്രിസഭാ തലത്തിൽ വൻഅഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം പുടിൻ നിഷേധിച്ചു.

പുടിൻ ഭരണകൂടത്തെ ശക്തമായി വിമർശിക്കുന്ന പ്രതിപക്ഷ നേതാവാണ് അലക്സി നാവൽനി. 2020- ൽ, സൈബീരിയയിൽ വെച്ച് ഇദ്ദേഹത്തിന് നേരെ വിഷം പ്രയോഗിച്ചുള്ള വധശ്രമം നടന്നിരുന്നു. കഴിഞ്ഞ ജനുവരിയിൽ, റഷ്യയിൽ തിരിച്ചെത്തിയ നാവൽനി അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹമിപ്പോൾ മൂന്നര വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.

Google search engine
Previous articleജാഗ്രതാ പോസ്റ്റിട്ടു, ജനങ്ങളുടെ പൊങ്കാല : നിൽക്കക്കള്ളിയില്ലാതെ കമന്റ് ബോക്സ് പൂട്ടി തൃശ്ശൂർ ജില്ലാ കലക്ടർ
Next articleസുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷ് പ്രൊഫസറെ ചവിട്ടിക്കൂട്ടിയ സ്റ്റെയർകേസ് : കൽക്കട്ട കോളേജിലെ കേൾക്കാത്ത കഥകൾ