“സെക്സിലേർപ്പെട്ട 16 വയസ്സുകാരി അത്ര നിഷ്കളങ്കയൊന്നുമല്ല, ആണിനെതിരെ മാത്രം പോക്‌സോ പ്രകാരം കേസെടുക്കാനാവില്ല” : പോക്സോ കേസ് റദ്ദാക്കി കൊല്‍ക്കത്ത ഹൈക്കോടതിയുടെ ചരിത്ര തീരുമാനം

0

കൊൽക്കത്ത: പക്വതയുള്ള രണ്ട് വ്യക്തികൾ തമ്മിൽ പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അതിൽ പുരുഷനെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്ന്  കൊൽക്കത്ത ഹൈക്കോടതി. ലൈംഗിക പ്രവർത്തികളിൽ സ്വമേധയാ പങ്കെടുത്ത 16 വയസുള്ള പെൺകുട്ടി അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചറിയാത്ത നിഷ്കളങ്കയൊന്നുമല്ല എന്ന് കോടതി നിരീക്ഷിച്ചു.

ഇതുവരെയുള്ള കീഴ്‌വഴക്കങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായായിരുന്നു കേസിനെ ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ സമീപിച്ചത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ സമ്മതം സമ്മതമായി കണക്കാക്കരുതെന്ന  നിയമവശം, മാനസികാവസ്ഥ,  പക്വത,  മുൻകാല പെരുമാറ്റം എന്നിവ കൂടി അടിസ്ഥാനമാക്കി വേണം പ്രയോഗിക്കാനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാവിന് താനുമായി ബന്ധമുണ്ടായിരുന്ന കാര്യം പെൺകുട്ടി കോടതി മുമ്പാകെ സമ്മതിച്ചത് അദ്ദേഹം എടുത്തു പറഞ്ഞു.

ഒരു വിഭാഗത്തിന്റെ ലൈംഗിക അവയവത്തിന്റെ വലുപ്പം കൊണ്ട് മാത്രം പെനിട്രേഷൻ എന്ന കുറ്റത്തിന് അവരെ മാത്രം ശിക്ഷിക്കാനാവില്ല. പ്രായോഗിക യാഥാർത്ഥ്യങ്ങളുടെ നേരെ കണ്ണടച്ചു കൊണ്ടല്ല ഒരു നിയമത്തെ വ്യാഖ്യാനിക്കേണ്ടത് എന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. ലക്ഷ്യം മനസ്സിലാക്കി വേണം ഇത്തരം നിയമങ്ങൾ വ്യാഖ്യാനിക്കാനെന്നും ജസ്റ്റിസ് പ്രഖ്യാപിച്ചു.

Google search engine
Previous article“പഴയ സർക്കാരിന്റെ പോലെ സ്വന്തം സന്തതി പരമ്പരയുടെയല്ല, എല്ലാവരുടെയും വികസനമാണ് ലക്ഷ്യം” : പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്
Next articleആസാമിലെ അധിനിവേശക്കാരെ പിന്തുണച്ച് ട്വിറ്ററിൽ ടൂൾകിറ്റ് സജീവം : ഹാഷ്ടാഗുകളുമായി മനുഷ്യാവകാശ പ്രവർത്തകർ