“സൈനികർ കൊല്ലപ്പെട്ടു, ഭാരിച്ച ചെലവ്” : താലിബാനെ അഫ്ഗാൻ തന്നെ നേരിടണമെന്ന് യുഎസ്

0

വാഷിങ്ടൺ: താലിബാൻ ഭീകരരെ അഫ്ഗാനിസ്ഥാൻ തന്നെ നേരിടണമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. അഫ്ഗാൻ നേതാക്കൾ അവരുടെ രാജ്യത്തിനായി ഒന്നിച്ച് നിന്ന് പോരാടണമെന്നും അദ്ദേഹം അറിയിച്ചു. അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിച്ചതിൽ പശ്ചാത്താപം ഇല്ലെന്നും ഇതുവരെ, അഫ്ഗാന് വേണ്ടി കോടിക്കണക്കിന് പണം ചെലവഴിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാന് നൽകി വരുന്ന സാമ്പത്തിക സഹായം തുടർന്ന് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

അഫ്ഗാനിൽ നിന്ന് അമേരിക്കൻ സേന പിൻമാറിയതോടെ താലിബാന്റെ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. താലിബാന്റെ ആക്രമണം നേരിടുന്നതിനായി ഇന്ത്യൻ വ്യോമസേനയോട് അഫ്ഗാൻ സഹായം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാരോട് അഫ്ഗാൻ വിടണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശിച്ചിട്ടുണ്ട്.

Google search engine
Previous articleനെഹ്റു കുത്തക ഇനിയില്ല : രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം “മേജർ ധ്യാൻചന്ദ് ഖേൽരത്ന” എന്നാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി
Next article4500 കോടിയുടെ ക്രിപ്റ്റോ കറൻസി ഹാക്ക് ചെയ്യപ്പെട്ടു : സുരക്ഷാ പാളിച്ച, ഞെട്ടിത്തരിച്ച് ലോകം