‘സൈനിക നടപടിക്കു മുൻപ് നാറ്റോ സഖ്യം ചിന്തിക്കണം’: ഹൈപ്പർസോണിക് മിസൈലുകളടക്കം തയ്യാറെന്ന് പുടിൻ

0

മോസ്‌കോ: ഉക്രൈൻ വിഷയത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ശക്തമായ താക്കീത്. റഷ്യയെ സംബന്ധിച്ച് ഉക്രൈൻ വളരെ നിർണായകമാണ്. ആ ചുവപ്പു രേഖയിൽ ഉണ്ടാകുന്ന എല്ലാ പ്രകോപനങ്ങളും ശക്തമായ തിരിച്ചടികൾക്ക് വഴിമരുന്നിടുമെന്ന് പുടിൻ നാറ്റോ സഖ്യരാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പു നൽകി.

റഷ്യയുടെ ദശാബ്ദങ്ങളായുള്ള തന്ത്രപ്രധാനമായ സുരക്ഷ താൽപര്യങ്ങളെ വെല്ലുവിളിക്കുന്നവയാണ്
നാറ്റോ സഖ്യ രാഷ്ട്രങ്ങളുടെ കിഴക്കോട്ടുള്ള സൈനിക വിന്യാസം. ഉക്രൈൻ അതിർത്തിയിൽ സഖ്യ സൈന്യം ആയുധവിന്യാസം നടത്തിയിട്ടുണ്ട്. ഇതാണ് റഷ്യയെ അസ്വസ്ഥമാക്കുന്നത്. വളരെ വലിയൊരു തിരിച്ചടിയിലായിരിക്കും ഇത് ചെന്നവസാനിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘റഷ്യൻ താല്പര്യങ്ങൾക്ക് തുരങ്കം വയ്ക്കുന്ന സുരക്ഷാ ഭീഷണികൾ അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ്. ഇവയെ നേരിടാൻ ഹൈപ്പർ സോണിക് ആയുധങ്ങളടക്കം വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കാൻ റഷ്യ നിർബന്ധിതരാവുകയാണ്’. ഞങ്ങളെ ഭീഷണിപ്പെടുത്തുന്ന എതിരാളികളുടെ പ്രഹരശേഷിക്ക് തുല്യം നിൽക്കുന്ന എന്തെങ്കിലും പ്രതിവിധി സ്വീകരിക്കാതിരിക്കാൻ ഞങ്ങൾക്ക് നിർവാഹമില്ലെന്നും പുടിൻ പ്രഖ്യാപിച്ചു.

Google search engine
Previous articleസൗദി അറേബ്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു : ഗൾഫ് രാജ്യങ്ങളിൽ ഇതാദ്യം
Next article“ഇറാനെ ഒരിക്കലുമൊരു ആണവശക്തിയാക്കില്ല, തകർത്തെറിയും” : മൊസാദിന്റെ പരസ്യ വെല്ലുവിളി