സ്ത്രീപുരുഷ സമത്വം : പ്രൈമറി സ്കൂളിൽ ആൺകുട്ടികളും പാവാട ധരിച്ചെത്തണമെന്ന നിർദേശവുമായി അധികൃതർ

0

ലണ്ടൻ: സ്ത്രീപുരുഷ സമത്വത്തിന് വിചിത്ര നിർദേശവുമായി യുകെയിലെ പ്രൈമറി സ്കൂൾ. സമത്വത്തിന് വേണ്ടി സ്കൂളിലെ ആൺകുട്ടികളും പാവാട ധരിച്ചെത്തണം എന്നാണ് സ്കൂൾ അധികൃതർ നിർദേശിച്ചിട്ടുള്ളത്. യു.കെയിലെ കാസിൽവ്യൂ പ്രൈമറി സ്കൂൾ അധികൃതരുടേതാണ് പുതിയ തീരുമാനം.

സ്കൂളിലെ അധ്യാപകരോടും പാവാട ധരിച്ചെത്തണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സ്പെയിനിൽ പാവാട ധരിച്ച് സ്കൂളിൽ എത്തിയ ഒരു വിദ്യാർത്ഥിയെ സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു. ഈ വിദ്യാർത്ഥിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കൂടിയാണ് ഇത്തരമൊരു നിർദേശമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. അതേസമയം, സ്കൂളിന്റെ ഈ നടപടിക്കെതിരെ മാതാപിതാക്കൾ രംഗത്ത് വന്നിട്ടുണ്ട്.

Google search engine
Previous article“ആദ്യം നിശ്ചയിച്ചിരുന്നത് ഫാരഡേ, പിന്നീട് അരക്കോടി നൽകി പേരു മാറ്റി” : ടെസ്‌ല കമ്പനിയുടെ കേൾക്കാത്ത കഥകൾ
Next articleഇന്ത്യക്കാർക്ക് നേരെ പാകിസ്ഥാൻ നേവിയുടെ ആക്രമണം : ഒരാളെ വധിച്ചു, ആറു പേരെ തട്ടിക്കൊണ്ടു പോയി