സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കും : പ്രതിവർഷം 100 മില്യൺ ഡോസ് നിർമ്മിക്കുമെന്ന് കേന്ദ്രസർക്കാർ

0

ന്യൂഡൽഹി: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് V ഇന്ത്യയിൽ ഉല്പാദിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. സ്പുട്നിക് വാക്സിൻ രാജ്യത്ത് ഉല്പാദിപ്പിക്കുന്നതിന് പ്രമുഖ ഫാർമ കമ്പനിയായ പനസിയ ബയോടെക്കിന് ദി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ) ലൈസൻസ് ലഭിച്ചിട്ടുണ്ട്.

സ്പുട്നിക് വാക്സിൻ പ്രാദേശികമായി ഉല്പാദിപ്പിക്കാൻ ലൈസൻസ് ലഭിക്കുന്ന ആദ്യ കമ്പനിയാണ് പനസിയ. പ്രതിവർഷം 100 മില്യൺ ഡോസ് വാക്സിനുകൾ ഉല്പാദിപ്പിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. വാക്സിന്റെ അന്താരാഷ്ട്ര ഉൽപ്പാദനത്തിന്റേയും വിതരണത്തിന്റേയും ചുമതലയുള്ള റഷ്യൻ ഡയറക്ടർ ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി സ്പുട്നിക് ഉൽപാദനത്തിൽ പങ്കാളിയായ ആറ് കമ്പനികളിലൊന്നാണ് പനസിയ ബയോടെക്.

Google search engine
Previous articleആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം : സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്ത് പോലീസ്
Next articleവിസ്മയ കേസിൽ കിരൺ കുമാറിന് ജാമ്യമില്ല: ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും