സൗദി അറേബ്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു : ഗൾഫ് രാജ്യങ്ങളിൽ ഇതാദ്യം

0

റിയാദ് : സൗദി അറേബ്യയിൽ ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ഇതാദ്യമായാണ് ഗൾഫ് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതേതുടർന്ന് കനത്ത സുരക്ഷയാണ് സൗദി അറേബ്യ ഏർപ്പെടുത്തിയിരിക്കുന്നത്. ആഫ്രിക്കയിൽ നിന്ന് എത്തിയിരിക്കുന്ന സൗദി പൗരനിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.

14 ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗദി അറേബ്യ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് ഏർപ്പെടുത്തുന്നതിന് മുൻപ് ഇയാൾ സൗദിയിലെത്തിയിരുന്നു എന്ന സൂചനയാണ് ലഭിച്ചിട്ടുള്ളത്. പുതിയ വകഭേദം സ്ഥിരീകരിച്ചതിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഏത് അവസ്ഥയെയും നേരിടാൻ ആരോഗ്യവകുപ്പ് സജ്ജരാണെന്നും അധികൃതർ വ്യക്തമാക്കി. എല്ലാവരും വാക്സിനേഷൻ പൂർത്തിയാക്കണമെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്നും സൗദി മന്ത്രാലയം അറിയിച്ചു.

Google search engine
Previous article“ഇറാൻ അഞ്ചു വർഷത്തിൽ അണുബോംബ് നിർമ്മിക്കും” : നിർണായക മുന്നറിയിപ്പുമായി ഇസ്രായേൽ
Next article‘സൈനിക നടപടിക്കു മുൻപ് നാറ്റോ സഖ്യം ചിന്തിക്കണം’: ഹൈപ്പർസോണിക് മിസൈലുകളടക്കം തയ്യാറെന്ന് പുടിൻ