‘സർക്കാർ ചിലവിൽ മതപഠനം നടത്തണ്ട’ : മദ്രസകൾ വിദ്യാലയങ്ങളാക്കിയ നടപടി ശരിവെച്ച് ഹൈക്കോടതി

0

ദിസ്പൂർ: സർക്കാർ ചിലവിൽ മതപഠനം അംഗീകരിക്കാനാവില്ലെന്ന അസം സർക്കാരിന്റെ തീരുമാനം ശരിവെച്ച് ഗുവാഹത്തി ഹൈക്കോടതി. മദ്രസകൾ വിദ്യാലയങ്ങളാക്കി മാറ്റിയ അസം സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ളതാണെങ്കിൽ പോലും, സർക്കാർ ധനസഹായം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപഠനം നടത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കോടതി ഹർജി തള്ളുകയായിരുന്നു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള അസം സർക്കാർ 2020-ലാണ് അസം റിപ്പീലിങ് ആക്ട് പാസ്സാക്കുന്നത്. ഈ ആക്ട് പാസ്സാക്കിയതോടെ അസം മദ്രസ എഡ്യൂക്കേഷൻ ആക്ട് 2018-ഉം, അസം മദ്രസ എഡ്യൂക്കേഷൻ (പ്രൊവിൻഷ്യലൈസേഷൻ ) ആക്ട് 1995-ഉം അസാധുവാകുകയായിരുന്നു. പുതിയ നിയമ പ്രകാരം സർക്കാർ ധനസഹായത്തോടെയുള്ള മദ്രസകളിലെ മതപഠനം നിർത്തലായി. പിന്നീട്, ഇത്തരം മദ്രസകൾ വിദ്യാലയങ്ങളാക്കി മാറ്റാൻ അസം സർക്കാർ തീരുമാനമെടുക്കുകയായിരുന്നു.

ഇതിന് പുറമേ, മദ്രസ വിദ്യാഭ്യാസ ബോർഡ് പിരിച്ചുവിടുകയും ബോർഡുമായി ബന്ധപ്പെട്ട എല്ലാ ബാങ്ക് അക്കൗണ്ടുകളും രേഖകളും അസം സർക്കാർ, അസം ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷനിലേക്ക് മാറ്റുകയും ചെയ്തു. സർക്കാരിന്റെ ഈ നടപടിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് 13 ഹർജിക്കാർ ഗുവാഹത്തി ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നത്.

Google search engine
Previous articleമക്ഡൊണാൾഡ്സ് ഫുഡ് ജീവിതകാലം മുഴുവൻ സൗജന്യമായി വേണോ ? : ഗോൾഡ് കാർഡിനെപ്പറ്റി അറിയാം
Next article‘സലാമി സ്ലൈസിങ്’ : ഇന്ത്യയെ കാർന്നു തിന്നുന്ന ചൈനീസ് യുദ്ധതന്ത്രം