‘ഹിജാബ് നിർബന്ധമെങ്കിൽ മദ്രസയിലേക്ക് പോവുക, ശരിയ നിയമം വേണമെങ്കിൽ 1947-ൽ നൽകിയ രാജ്യത്തേക്ക് പോവുക’ : ബിജെപി എംപി പ്രതാപ് സിംഹ

0

മൈസൂർ: ഹിജാബ് നിർബന്ധമാണെങ്കിൽ മദ്രസയിലേക്ക് പോകാൻ ആവശ്യപ്പെട്ട് ബിജെപി എംപി പ്രതാപ് സിംഹ. വിദ്യാഭ്യാസത്തിനും മുകളിൽ പ്രാധാന്യം ഹിജാബിനു നൽകുന്നവർ മദ്രസയിലേക്കാണ് പോകേണ്ടത് എന്നാണ് മൈസൂർ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗം പറഞ്ഞത്.

ഹിജാബിനെ എതിർത്തു കൊണ്ടുള്ള കർണാടക സർക്കാരിന്റെ നടപടിയെ ശക്തമായി പിന്തുണച്ച പ്രതാപ് സിംഹ, വിദ്യാലയങ്ങളുടെ നിയമവും ഡ്രസ്സ് കോഡും അനുസരിക്കാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. വ്യവസ്ഥകളിൽ ഊന്നിയാണ് വിദ്യാഭ്യാസ സമ്പ്രദായം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശരിയാ നിയമം വേണമെന്ന് ചിലർ നിർബന്ധം പിടിക്കുന്നുണ്ടെന്നും, അങ്ങനെ നിർബന്ധമുള്ളവർ 1947-ൽ, പകുത്തു നൽകിയ സ്വന്തം മതരാഷ്ട്രത്തിലേക്ക് പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മതപരമായ അടിസ്ഥാനത്തിൽ ഒരിക്കൽ വിഭജിക്കപ്പെട്ട രാഷ്ട്രമാണ് ഇതെന്നും, മൂന്നിൽ രണ്ടു പ്രദേശങ്ങളും ഒരു മതവിഭാഗത്തിന് മാത്രമാണ് നൽകിയതെന്നും പ്രതാപ് ചൂണ്ടിക്കാട്ടി. ഈ രാജ്യത്തിൽ ജീവിക്കുന്നവർ ഇവിടത്തെ നിയമങ്ങളും വ്യവസ്ഥകളും അനുസരിക്കണമെന്ന് നിഷ്കർഷിച്ച എംപി, ഭാരതത്തിന്റെ അടിസ്ഥാന വ്യവസ്ഥ ഹിന്ദു ധർമ്മമാണെന്നും പ്രഖ്യാപിച്ചു.

Google search engine
Previous article‘സലാമി സ്ലൈസിങ്’ : ഇന്ത്യയെ കാർന്നു തിന്നുന്ന ചൈനീസ് യുദ്ധതന്ത്രം
Next articleഫ്രഞ്ച് മുസ്‌ലിങ്ങളെ മതമൗലികവാദത്തിൽ നിന്നും മുക്തരാക്കും : മതനിയമങ്ങൾ പൊളിച്ചടുക്കാൻ സർക്കാർ സമിതി