“ഹെയർ സ്റ്റൈൽ വേണ്ട, ഷേവ് ചെയ്യാൻ പാടില്ല” : ബാർബർമാരോട് നിരോധനാജ്ഞ പുറപ്പെടുവിച്ച് താലിബാൻ

0

ഹെൽമണ്ട്: ബാർബർമാരെ താടി വടിച്ചു കൊടുക്കുന്നതിൽ നിന്നും വിലക്കി താലിബാൻ. ബാർബർമാരുടെ സംഘടനാ പ്രതിനിധികളുമായി നടന്ന ചർച്ചയ്ക്കു ശേഷം, ഇസ്ലാമിക നവീകരണ മന്ത്രാലയമാണ് ഇങ്ങനെയൊരു ഉത്തരവ്‌ പുറപ്പെടുവിച്ചത്. മോഡേൺ രീതിയിൽ തലമുടി വെട്ടുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ദക്ഷിണ അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. താടി വടിക്കുന്നത് ഇസ്ലാമിക മത മൂല്യങ്ങൾക്ക് വിരുദ്ധമായതിനാൽ താമസിയാതെ, രാജ്യം മുഴുവനും ഈ ഉത്തരവ് നിലവിൽ വരുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

Google search engine
Previous article“കൊളോണിയൽ കാലഘട്ടത്തെ നിയമങ്ങൾ മാറ്റണം” : ഇന്ത്യ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് എഴുപതു വർഷമായെന്ന് സുപ്രീം കോടതി ജഡ്ജി
Next articleലതാ മങ്കേഷ്കറുടെ കുടുംബത്തിന്റെ സാവർക്കർ ബന്ധം : നെഹ്‌റു സർക്കാരിന്റെ വേട്ടയാടലിലൂടെ