0 രൂപ നോട്ട് കണ്ടിട്ടുണ്ടോ? : എന്നാണ്, എന്തിനാണ് അത് പ്രിന്റ് ചെയ്തതെന്നറിയാമോ.?

0

ഒന്നിന്റെയും രണ്ടിന്റെയും പത്തിന്റെയും ആയിരത്തിന്റെയുമൊക്കെ നോട്ടുകൾ നിങ്ങൾ കണ്ടിട്ടുണ്ടാവും. പക്ഷേ, 0 രൂപയുടെ നോട്ട് കണ്ടിട്ടുണ്ടോ?

അതെ.. പക്ഷേ, ആ നോട്ട് അച്ചടിച്ചിരിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയല്ല, മറിച്ച് ചെന്നൈയിലുള്ളൊരു നോൺ ഗവൺമെന്റ് ഓർഗനൈസേഷൻ ആണ്.’ഫിഫ്ത് പില്ലർ’എന്ന ആ എൻ.ജി.ഒ, 2007-ലാണ് അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഇങ്ങനെയൊരു നോട്ട് അടിച്ചിറക്കിയത്.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ഈ നോട്ട് ആർക്കും ഡൗൺലോഡ് ചെയ്തെടുക്കാം. അഴിമതി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഈ സംഘടനയുടെ വോളണ്ടിയർമാർ റെയിൽവേ സ്റ്റേഷനുകളിലും, ബസ് സ്റ്റോപ്പുകളിലും, ചന്തകളിലും പൂജ്യം രൂപാ നോട്ട് സൗജന്യമായി വിതരണം ചെയ്യാറുണ്ട്. കൈക്കൂലി കൊടുക്കാതെ സേവനങ്ങൾ നേടിയെടുക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും, അല്ലാതെ സർക്കാർ ഉദ്യോഗസ്ഥരുടെ ഔദാര്യമല്ലെന്നും ബോധ്യപ്പെടുത്താൻ വേണ്ടി ഈ സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ സ്തുത്യർഹം തന്നെയാണ്.

30 അടി നീളവും 15 അടി വീതിയുമുള്ള ഈ നോട്ടിന്റെ വലിയ സൈസിലുള്ളൊരു പ്രിന്റ് ഔട്ടെടുത്ത്, 1200 സ്കൂളുകളിലും കോളേജുകളിലും യോഗങ്ങളിലും കഴിഞ്ഞ അഞ്ചുവർഷമായി അതിന്റെ സംഘാടകർ കൊണ്ടു നടക്കുന്നു. ഈ അഞ്ചുവർഷക്കാലത്തെ പരിശ്രമത്തിന് ഫലമായി ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം ഒപ്പുകൾ അവർ ശേഖരിച്ചിട്ടുണ്ട്. ‘സീറോ കറപ്‌ഷൻ’ എന്ന, കൈക്കൂലി വാങ്ങില്ലെന്നും കൊടുക്കില്ലെന്നുമുള്ള പ്രതിജ്ഞ സത്യസന്ധമായി നടപ്പിലാക്കാൻ വരും തലമുറയ്ക്ക് ഒരു പ്രചോദനമാവുകയാണ് ഫിഫ്ത് പില്ലർ അംഗങ്ങൾ.

Google search engine
Previous article‘ഡൽഹി പിടിച്ചടക്കി തുർക്കി സൈന്യം , ഇന്ത്യൻ സൈനികരെ കലിമ ചൊല്ലിച്ചു ‘ : കേന്ദ്രസർക്കാർ പൂട്ടിച്ച യൂട്യൂബ് ചാനലുകളുടെ വിഷം തുപ്പൽ
Next articleചൈനയ്ക്ക് ഇസ്രായേലിന്റെ അനധികൃത ക്രൂയിസ് മിസൈൽ വില്പന : നയതന്ത്രബന്ധങ്ങളിലെ രഹസ്യ സമവാക്യങ്ങൾ