1200 വ്യവസായ ശൃംഖലകളും പ്രതിരോധ ഇടനാഴികളുമായി 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി : 25 വർഷത്തേക്കുള്ള വികസനപദ്ധതിയെന്ന് പ്രധാനമന്ത്രി

0

ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന്‌ 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മുഴുവൻ ബന്ധിപ്പിക്കുന്ന ഗതാഗത- വാണിജ്യ സഞ്ചാരപാത- വാർത്താ വിതരണ പദ്ധതികളാണ് അദ്ദേഹം അവതരിപ്പിച്ചത്. രാഷ്ട്ര സുരക്ഷ  അത് ശക്തമാക്കാൻ രണ്ട് പ്രതിരോധ ഇടനാഴികൾ ഈ പദ്ധതിയിൽ നിർമ്മിക്കും.  ഇന്ത്യയിലെ 1200 വ്യവസായ ശൃംഖലകൾ പരസ്പരം ബന്ധിപ്പിക്കപ്പെടുമെന്നത് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയാണ്. കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, പീയൂഷ് ഗോയൽ എന്നിവരും  ചടങ്ങിൽ പങ്കെടുത്തിരുന്നു.

100 ലക്ഷം കോടിയുടെ ദേശീയ അടിസ്ഥാന വികസന പദ്ധതി, രാജ്യത്തിന്റെ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനത്തിന് വഴിയൊരുക്കുമെന്നും, അതിലൂടെ സംയോജിതമായ ഒരു സാമ്പത്തിക വികസന പാത രാജ്യത്തിന് ലഭിക്കുമെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഒപ്പം  പ്രാദേശിക നിർമ്മാതാക്കൾ ആഗോളതലത്തിൽ മത്സരാധിഷ്ഠിതരാകാനും ഈ സംരംഭം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Google search engine
Previous articleഉത്ര വധക്കേസ് : പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം
Next articleകോവിഡ് ബാധയ്ക്ക് പുറമേ പനിയും : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ