13 പേർ റഷ്യയ്ക്ക് മുന്നിൽ നെഞ്ചുവിരിച്ചു നിന്നതൊക്കെ മാധ്യമങ്ങളുടെ വെറും തള്ള് : ജീവൻ ഭയന്ന് നാഗദ്വീപിലെ സൈനികർ കീഴടങ്ങിയെന്ന് ഉക്രൈൻ

0

കീവ്: ഉക്രൈൻ തീരദേശമായ കരിങ്കടലിനു സമീപത്തെ സ്നേക്ക് ഐലൻഡിലെ യുദ്ധം ചില്ലറ തരംഗമൊന്നുമല്ല ഉണ്ടാക്കിയത്. റഷ്യൻ യുദ്ധക്കപ്പൽ തോക്കുചൂണ്ടിയെന്നും , 13 ഉക്രൈൻ സൈനികർ കീഴടങ്ങാതെ നെഞ്ചുവിരിച്ചു നിന്നെന്നുമൊക്കെ മാധ്യമങ്ങൾ ഘോരഘോരം എഴുതിയിരുന്നു.

എന്നാൽ, എല്ലാം വെറും അന്താരാഷ്ട്ര, തദ്ദേശ മാധ്യമങ്ങളുടെ ഭാവന മാത്രമാണെന്നും, ആ 13 പേരും റഷ്യയുടെ സൈന്യത്തിനു മുന്നിൽ നിരുപാധികം ആയുധം വെച്ച് കീഴടങ്ങിയെന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ. ഉക്രൈൻ നാവികസേന ഇത് ഔദ്യോഗികമായി അംഗീകരിച്ചു കഴിഞ്ഞു.

ക്രിമിയയ്ക്ക് 186 മൈൽ പടിഞ്ഞാറായി കരിങ്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് സ്നേക് ഐലൻഡ്. വ്യാഴാഴ്ച, ഇവിടെ റഷ്യൻ നാവികസേന എത്തുകയും, കീഴടങ്ങാൻ ആവശ്യപ്പെട്ട അവരോട് ഉക്രൈൻ സൈന്യം അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതേതുടർന്ന്, സൈനികർ കീഴടങ്ങാൻ കൂട്ടാക്കിയില്ലെന്നും എല്ലാവരെയും റഷ്യൻ സൈന്യം ബോംബിട്ട് കൊന്നുവെന്നും അമേരിക്കൻ മുതൽ ഇന്ത്യൻ മാധ്യമങ്ങൾ വരെ എഴുതിയിരുന്നു. ‘മരണമടഞ്ഞ’ സൈനികർക്ക് ധീരതയ്ക്കുള്ള ‘ ഹീറോ ഓഫ് ഉക്രൈൻ’ ബഹുമതി വരെ ഉക്രൈൻ പ്രസിഡന്റ് സെലൻസ്കി പ്രഖ്യാപിച്ചു. എന്നാൽ, റഷ്യയെ ഭയന്ന് ദ്വീപിലെ പതിമൂന്നു സൈനികരും കീഴടങ്ങി എന്നറിഞ്ഞതോടെ നാണം കെട്ടിയിരിക്കുകയാണ് ഉക്രൈൻ സൈന്യവും സെലൻസ്‌കി ഭരണകൂടവും, അതിലുപരി, അവരുടെ വീരകഥകൾ റിപ്പോർട്ട് ചെയ്ത പത്രങ്ങളും.

Source: Mirror.co.uk

Kindly support us by a Like in our Page

https://www.facebook.com/freepress24

Google search engine
Previous articleരാസായുധത്തിന് തിരിച്ചടി : ഉക്രൈനിൽ റഷ്യ വാക്വം ബോംബിട്ടു
Next articleഉക്രൈനിലേക്ക് അമേരിക്ക ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അയയ്ക്കും : മുന്നറിയിപ്പുമായി സിറിയ