17കാരിയുടെ ശരീരഭാഗങ്ങളിൽ നാണയം വെച്ച് പൂജ : സ്വാമി അറസ്റ്റിൽ

0

തൃശ്ശൂർ: 17 കാരിയുടെ ശരീരഭാഗങ്ങളിൽ നാണയം വെച്ച് ആഭിചാരക്രിയകൾ ചെയ്തുവന്നിരുന്ന സ്വാമി അറസ്റ്റിൽ. അച്ഛൻ സ്വാമി എന്ന് വിളിക്കുന്ന തൃശ്ശൂർ കുണ്ടൂർ സ്വദേശി രാജീവ് ആണ് അറസ്റ്റിലായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ നാണയം വെച്ച് മാന്ത്രിക കർമ്മങ്ങൾ ചെയ്തതിനാൽ പോക്സോ നിയമപ്രകാരം ആണ് ഇയാളെ മാള പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കൽപ്പണിക്കാരനായിരുന്ന ഇയാൾ പിന്നീടാണ് മന്ത്രവാദത്തിലേക്ക് നീങ്ങിയത്. സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും ആൾക്കാർ ഇയാളെ തേടി വന്നിരുന്നു.

Google search engine
Previous articleധനകാര്യ സ്ഥാപനത്തിന് പേര് നിർദേശിക്കാം: 15 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
Next articleജനപ്രിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി : ട്വിറ്ററിൽ ഫോളോവേഴ്സ് ഏഴു കോടി കവിഞ്ഞു