“1971-ലെ ഹിന്ദു വംശഹത്യയെന്ന് ഒരു നിമിഷം വീണ്ടും തോന്നി” : രംഗ്പൂർ കലാപത്തിനിരയായ ബംഗ്ലാദേശി ഹിന്ദുക്കളുടെ സാക്ഷ്യപ്പെടുത്തലുകൾ

0

ധാക്ക: ബംഗ്ലാദേശിൽ നടക്കുന്ന കലാപം 1971 ലെ ഹിന്ദു വംശഹത്യയെ അനുസ്മരിപ്പിക്കുന്നുവെന്ന് രംഗ്പൂർ കലാപത്തിനിരയായ ബംഗ്ലാദേശി ഹിന്ദുക്കൾ. ബംഗ്ലാദേശിൽ ഹിന്ദുക്കളെ ലക്ഷ്യമാക്കി വംശീയ കലാപം തുടർന്നു കൊണ്ടിരിക്കുകയാണ്.

കഥകളിൽ മാത്രം കേട്ടിട്ടുള്ള 1971-ലെ പാക്  സൈന്യത്തിന്റെ ക്രൂരതയുടെ വേറൊരു പതിപ്പ് നേരിട്ട് കണ്ടുവെന്നാണ് മജിപ്പര ജെലേപളളി സ്വദേശിനിയായ നിരഞ്ജന വ്യക്തമാക്കുന്നത്. കലാപകാരികൾ ഗ്രാമം ആക്രമിക്കുമ്പോൾ തന്റെ കത്തിയെരിഞ്ഞ വീട്ടിൽനിന്നും മക്കളെയും കൊണ്ട് വയലിൽ കയറി ഒളിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. കുഞ്ഞുങ്ങളുടെ കരച്ചിൽ കലാപകാരികൾ കേൾക്കാതിരിക്കാൻ  അവരുടെ വായ പൊത്തിപ്പിടിച്ചാണ് ആ രാത്രി അവിടെ കഴിഞ്ഞതെന്ന് അവർ ഓർക്കുന്നു.

എന്നാൽ, കലാപത്തിൽ തനിക്ക് വീടും പണവുമെല്ലാം നഷ്ടപ്പെട്ടുവെന്നാണ് കലാപത്തിനിരയായ സ്വർണ്ണ റാണി വ്യക്തമാക്കുന്നത്. ഹിന്ദുക്കൾക്ക് നേരെ നടന്ന അക്രമത്തിൽ, ഗ്രാമത്തിൽ ഉണ്ടായിരുന്ന രണ്ട് ക്ഷേത്രങ്ങളും അക്രമികൾ തകർത്തിരുന്നു. കലാപത്തിൽ നിരവധിപേർ  കൊല്ലപ്പെടുകയും, ഒട്ടേറെപ്പേർക്ക് വീടുകളും തൊഴിലുകളും നഷ്ടമായെന്നും അവർ പറഞ്ഞു.

Google search engine
Previous articleഇന്ത്യൻ സൈന്യത്തിന് ത്രിശൂലവും വജ്രായുധവും : ചൈനക്കാരുടെ ആയുധേതര ആക്രമണങ്ങൾക്ക് ഇനി അതേനാണയത്തിൽ തിരിച്ചടി
Next articleചാവുകടൽ തീരത്ത് പൂർണ നഗ്നരായി 300 പേർ : പരിസ്ഥിതി അവബോധത്തിനായി ഇൻസ്റ്റലേഷൻ ഒരുക്കി അമേരിക്കൻ കലാകാരൻ