2 കോടിയിലധികം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ : കേസെടുത്ത് ക്രൈംബ്രാഞ്ച്

0

തിരുവനന്തപുരം: ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക ചോർത്തിയെന്ന പരാതിയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്. ഡിജിപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകിയത്. ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത് ഗൂഢാലോചന, മോഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ ലാപ്ടോപ്പിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്ന് എഫ്ഐആറിൽ സൂചിപ്പിച്ചിട്ടുണ്ട്. രണ്ട് കോടി 67 ലക്ഷം വോട്ടർമാരുടെ വിവരങ്ങളാണ് ചോർന്നത്. പരാതി നൽകിയിട്ടുള്ളത് ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസറാണ്. അതേസമയം, വോട്ടർ പട്ടിക രഹസ്യരേഖയല്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല രംഗത്തുവന്നിട്ടുണ്ട്.

Google search engine
Previous articleഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയാകാൻ പുഷ്കർ സിംഗ് ധാമി : സത്യപ്രതിജ്ഞ ഇന്ന് നടന്നേക്കും
Next articleമൊഡേണ വാക്സിന്റെ ആദ്യ ബാച്ച് ഉടൻ ഇന്ത്യയിലെത്തും : വാക്സിൻ ഇന്ത്യയിലെത്തുന്നത് കോവാക്സ് പദ്ധതി പ്രകാരം