28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യൻ വിമാനം കാണാതായി : കടലിൽ പതിച്ചതാവാമെന്ന് നിഗമനം

0

മോസ്‌കോ: 28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യൻ വിമാനം കാണാതായതായി റിപ്പോർട്ടുകൾ. വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കിഴക്കൻ റഷ്യയിലുള്ള പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കിയിൽ നിന്നും പലാനയിലേക്ക് പുറപ്പെട്ട എഎൻ-26 യാത്രാവിമാനമാണ് കാണാതായത്.

യാത്രക്കാരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്. വിമാനം കടലിൽ പതിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. പലാനയ്ക്ക് സമീപമുള്ള കൽക്കരി ഖനിയിൽ തകർന്നുവീണതാകാമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വിമാനം കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

Google search engine
Previous articleകൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ : സ്വയം വെടിവെച്ചതാണെന്നാണ് പോലീസ്
Next articleഗവർണർമാർക്ക് മാറ്റം : പി. എസ് ശ്രീധരൻ പിള്ള ഇനി ഗോവ ഗവർണർ