3 ലക്ഷം കോടിയുടെ നിക്ഷേപം, 4.5 ലക്ഷം സർക്കാർ ജോലികൾ : ഭരണനേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് യോഗി ആദിത്യനാഥ്

0

ലക്നൗ: തന്റെ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നാലര ലക്ഷം പേർക്ക് സർക്കാർ ഉദ്യോഗം ലഭിച്ചെന്നും, ഇതെല്ലാം തന്നെ മെറിറ്റ് അടിസ്ഥാനത്തിലാണെന്നും പറഞ്ഞ യോഗി, തന്റെ സംസ്ഥാനത്ത് മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടന്നതും ചൂണ്ടിക്കാട്ടി.

നിരവധി വിദേശ കമ്പനികളും വ്യവസായികളും ഉത്തർപ്രദേശിൽ നിക്ഷേപിക്കാൻ തയ്യാറായി നിൽക്കുന്നുണ്ടെന്നു വ്യക്തമാക്കിയ യോഗി, കുറ്റകൃത്യങ്ങളിൽ വമ്പിച്ച കുറവുള്ള കാര്യവും പരാമർശിച്ചു. ഭൂമാഫിയ അടക്കമുള്ള നിരവധി ക്രിമിനൽ സംഘങ്ങൾ ജയിലിലാണെന്നും, സമൂഹത്തിന് വിപത്തായവർ ഇന്ന് ജീവനോടെയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി പ്രകാരം 6.90 കോടി പേർക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവർ ലഭിച്ചതും അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ നാല് വർഷത്തെ ഭരണം കൊണ്ട് ഉത്തർപ്രദേശിന്റെ മുഖച്ഛായ തന്നെ മാറിയത് രാജ്യ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. 2007-2017 കാലഘട്ടത്തിൽ കേവലം 95000 കോടി രൂപയുടെ കരിമ്പ് ഉൽപാദിപ്പിച്ചിരുന്ന കർഷകർ, സംസ്ഥാന സർക്കാരിന്റെ കൃഷി വികസന പദ്ധതിയുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ നാലര വർഷം കൊണ്ട് ഉത്പാദിപ്പിച്ചത് ഒന്നരലക്ഷം കോടിയുടെ കരിമ്പാണ്. കർഷകരിൽ നിന്നും നേരിട്ട് ആറ് ലക്ഷം മെട്രിക് ടൺ അരി സർക്കാർ വാങ്ങിയതും കാർഷിക മേഖലയുടെ സമൃദ്ധിയിലേക്ക് വിരൽ ചൂണ്ടുന്നു.

Google search engine
Previous article“പുള്ളി ഇപ്പോഴും ഉറങ്ങുകയാണ്” : ജോ ബൈഡനെ പരിഹസിച്ച് എലോൺ മസ്കും
Next article“കൂട്ടക്കൊല ചെയ്യൽ എന്റെ സ്വപ്നമായിരുന്നു” : റഷ്യയിൽ 6 പേരെ വെടിവെച്ചു കൊന്ന ഭീകരൻ തിമൂറിന്റെ മൊഴി