ഇസ്രായേലിൽ നാലു പേർ കുത്തേറ്റു മരിച്ചു : അക്രമിയായ ജിഹാദിയെ വഴിയാത്രക്കാരൻ വെടിവെച്ചു കൊന്നു

0

ജെറുസലേം: ഇസ്രായേലിൽ അക്രമപരമ്പര നടത്തിയ ജിഹാദിയെ നാട്ടുകാർ വെടിവെച്ചു കൊന്നു. കത്തിയുമായി സാധാരണക്കാരെ ആക്രമിച്ച ഭീകരനെയാണ് ബസ് ഡ്രൈവറായ വഴിപോക്കൻ വെടിവെച്ചു കൊന്നത്.

ദക്ഷിണ ഇസ്രായേലിലെ ബീർഷെബാ നഗരത്തിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം, നഗരത്തിലെ പ്രശസ്തമായ ഷോപ്പിങ് മാളിനു സമീപം കത്തിയുമായി ഭീകരൻ നടത്തിയ ആക്രമണത്തിൽ, ഒരു സ്ത്രീയടക്കം നാലു പേർ മരിച്ചു. ഗ്യാസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് ഇയാൾ ഒരു സ്ത്രീയെ കുത്തി വീഴ്ത്തിയത്.

തുടർന്ന്, ഒരു സൈക്കിൾ യാത്രക്കാരന് നേരെ തന്റെ വാഹനം ഇടിച്ചു കയറ്റിയ അക്രമി കത്തിയുമായി പുറത്തിറങ്ങിയ ശേഷം വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും കത്തിയുമായി കൊലവിളി തുടർന്ന ഇയാളെ, വഴിയിലൂടെ കടന്നു പോയ ഒരു ബസ് ഡ്രൈവർ പോയിന്റ് ബാങ്കിൽ വെടിവെച്ചു വീഴ്ത്തി. സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ഇസ്രായേലി പൗരനും ഇയാൾക്ക് നേരെ നിറയൊഴിച്ചു.

ഭീകരവാദ പ്രവർത്തനങ്ങളുടെ മുൻകാല ചരിത്രമുള്ള മുഹമ്മദ് ഗാലിബ്‌ എന്നയാളായിരുന്നു അക്രമി. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ നാലു പേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്ന് ഇസ്രായേലി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Google search engine
Previous articleഅതിർത്തികളിൽ ഇനി സൈന്യത്തിന്റെ ചാരക്കണ്ണുകൾ : ചാരഉപഗ്രഹം നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
Next articleകശ്‍മീർ ഫയൽസിനെതിരെ നെഗറ്റീവ് റിവ്യൂ ഇട്ടു : ജനങ്ങൾ യുവാവിന്റെ മൂക്കുകൊണ്ട് നിലത്ത് എഴുതിച്ച് വിട്ടു