4500 കോടിയുടെ ക്രിപ്റ്റോ കറൻസി ഹാക്ക് ചെയ്യപ്പെട്ടു : സുരക്ഷാ പാളിച്ച, ഞെട്ടിത്തരിച്ച് ലോകം

0

വാഷിങ്ടൺ: കോടിക്കണക്കിന് രൂപ വിലയുള്ള ക്രിപ്റ്റോകറൻസികൾ മോഷ്ടിക്കപ്പെട്ട വാർത്തയിൽ ഞെട്ടിവിറച്ച് ഡിജിറ്റൽ നാണ്യ ലോകം. ഏതാണ്ട്, 611 മില്യൺ യുഎസ് ഡോളർ മൂല്യമുള്ള ക്രിപ്റ്റോ കറൻസികളാണ് ബ്ലോക്ക് ചെയ്യാൻ നെറ്റ്‌വർക്ക് തകർത്തു ഹാക്കർമാർ മോഷ്ടിച്ചത്. ക്രിപ്റ്റോയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ മോഷണമാണ് ഇതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നു.

ബ്ലോക്ക് ചെയിൻ അധിഷ്ഠിത പോളി നെറ്റ്‌വർക്ക് പ്ലാറ്റ്ഫോമിൽ നിന്നാണ് ഇത്രയും രൂപയുടെ മോഷണം നടന്നത്. ഈതെറിയം, ബിറ്റ്കോയിൻ തുടങ്ങി പ്രമുഖ ക്രിപ്റ്റോകറൻസി കൾ എല്ലാം തന്നെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 4,500 കോടിയിലധികം ഇന്ത്യൻ രൂപ വിലമതിക്കുന്നതാണ് ഇവയെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

Google search engine
Previous article“സൈനികർ കൊല്ലപ്പെട്ടു, ഭാരിച്ച ചെലവ്” : താലിബാനെ അഫ്ഗാൻ തന്നെ നേരിടണമെന്ന് യുഎസ്
Next articleഅഫ്ഗാനിൽ ഇന്ത്യൻ സൈന്യമിറങ്ങിയാൽ ദുഃഖിക്കേണ്ടി വരുമെന്ന് താലിബാൻ : മുൻപ് വന്നവരുടെ ഗതി ഓർമ്മയുണ്ടാവണമെന്ന് ഭീഷണി