റഷ്യൻ ആക്രമണം, 5 സൈനികർ കൊല്ലപ്പെട്ടു: അടിയന്തര യുഎൻ യോഗം വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ട് ഉക്രൈൻ

0

കീവ്: റഷ്യൻ സേനയുടെ ആക്രമണത്തിൽ അഞ്ച് ഉക്രൈൻ സൈനികർ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട്. തിങ്കളാഴ്ച ഉക്രൈൻ പ്രാദേശിക സമയം ഉച്ചയോടു കൂടിയാണ് ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടത്.

അതിർത്തിയിലെ റോസ്തോവ് മേഖലയിലുള്ള ഗ്രാമത്തിനു സമീപമാണ് സംഭവം നടന്നത്. റഷ്യൻ അതിർത്തിയിൽ അതിക്രമിച്ച് കയറിയതിനാലാണ് അഞ്ചു സൈനികരെ വധിച്ചതെന്നാണ് റഷ്യൻ മേധാവി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്.

അതേസമയം, നിസ്സാര കാരണങ്ങൾ ചൊല്ലി റഷ്യ ആക്രമണം ആരംഭിക്കുകയാണെന്നും, എത്രയും പെട്ടെന്ന് ഐക്യരാഷ്ട്രസംഘടനയുടെ യോഗം വിളിച്ചു കൂട്ടണമെന്നും ഉക്രൈൻ ആവശ്യപ്പെട്ടു. നേരത്തേ, പ്രകോപനപരമായ എന്തെങ്കിലും കാരണം ചൂണ്ടിക്കാട്ടി റഷ്യ അധിനിവേശം ആരംഭിക്കുമെന്ന് യുഎസും മുന്നറിയിപ്പു നൽകിയിരുന്നുm

Google search engine
Previous articleകൊല്ലപ്പെട്ട ബജ്റംഗ്ദൾ പ്രവർത്തകന്റെ വിലാപയാത്രയ്ക്ക് നേരെ കല്ലേറ് : നാലു പേർക്ക് പരിക്ക്
Next article‘റാണ അയൂബ് നിയമത്തിന് അതീതയല്ല, വെറുതെ അന്തസ് കളഞ്ഞു കുളിക്കരുത്’ : യുഎന്നിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ