‘വാലന്റൈൻസ് ഡേയ്ക്ക് മുൻപ് പങ്കാളിയെ കണ്ടെത്താൻ ആവശ്യപ്പെട്ട് ആകാശ് ഇൻസ്റ്റിറ്റ്യൂട്ട്’: ഫെബ്രുവരി 14 അമർ ജവാൻ ദിനമായി ആഘോഷിക്കണമെന്ന് ബജ്റംഗ്ദള്‍

0

ന്യൂഡൽഹി: ഈ വർഷത്തെ വാലന്റൈൻസ് ഡേയ്ക്ക് മുൻപ് വിദ്യാർത്ഥികളോട് പങ്കാളികളെ കണ്ടെത്താൻ ആവശ്യപ്പെട്ട് ആകാശ് ഇൻസ്റ്റിറ്റ്യൂട്ട്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ഇൻസ്റ്റിറ്റ്യൂട്ട് പങ്കുവെച്ച നോട്ടീസ്  സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജാതി, മതം, നിറം, മതം, ലൈംഗികത എന്നിവ പരിഗണിക്കാതെ പങ്കാളിയെ കണ്ടെത്താനാണ് നോട്ടീസില്‍ വിദ്യാര്‍ത്ഥികളോട് പറയുന്നത്.

ട്വിറ്ററിൽ നോട്ടീസിന്റെ ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുകളായി എത്തിയത്. തങ്ങളുടെ സമയത്ത് ഇങ്ങനെയുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നുവെന്നാണ് പൂർവ വിദ്യാർത്ഥികൾ അഭിപ്രായപ്പെടുന്നത്. എന്നാൽ, നോട്ടീസിൽ അധികാരികളുടെ ഓപ്പോ സീലോ ഒന്നും തന്നെയില്ല. അതേസമയം, ഈ നോട്ടീസ് സത്യമാണെന്ന് വിദ്യാർത്ഥികളും അവകാശപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം വാലന്റെയ്ന്‍ ദിനാഘോഷത്തിനെതിരെ ബജ്റംഗ്ദള്‍ രംഗത്ത് വന്നിരുന്നു. ഫെബ്രുവരി 14 അമര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്. തുടർന്ന്, ഹൈദരാബാദില്‍ ബജ്റംഗ്ദള്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. വലന്റെയ്ന്‍ ദിനം ഇന്ത്യയില്‍ അടിച്ചേല്‍പ്പിച്ചതാണെന്നും മഹാഭാരതം, രാമായണം പോലുള്ള നിരവധി പ്രണയകഥകള്‍ ഇന്ത്യയില്‍ ഉണ്ടെന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

പുല്‍വാമയില്‍ 40 സൈനികരാണ് വീരമൃത്യു വരിച്ചത്. സൈനികരുടെ ജീവത്യാഗമാണ് യുവാക്കള്‍ അറിയേണ്ടതെന്നും ഫെബ്രുവരി 14 അമര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്നും ബജ്‌റംഗ്ദള്‍ കേന്ദ്ര സര്‍ക്കാരിനോടും തെലങ്കാന സര്‍ക്കാറിനോടും ആവശ്യപ്പെട്ടിരുന്നു.

Google search engine
Previous article‘ജോഷിമഠിലെ ഭൂമി ഇടിഞ്ഞ് താഴൽ’: ദുരിതബാധിതർക്ക് 45 കോടി ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Next article‘നൻപൻ ഡാ’, കൂട്ടുകാർക്ക് കാമുകിമാരോട് ഒപ്പം കൂടുതൽ സമയം ചെലവഴിക്കണം’: വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയത് ജീവനക്കാരൻ തന്നെ