‘ബ്രഹ്മാസ്ത്ര 2 വിനായി കാത്തിരിക്കാനാവില്ല’: സിനിമയെ പുകഴ്ത്തി ബോളിവുഡ് താരങ്ങൾ

0

ബ്രഹ്മാസ്ത്ര 2 വിനായി കാത്തിരിക്കാൻ ആവില്ലെന്ന് ബോളിവുഡ് താരങ്ങൾ. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സിനിമയ്ക്കെതിരെ ട്രോളുകൾ വ്യാപകമായിരുന്നു. എന്നാൽ, ചിത്രത്തിന്റെ റിലീസിന് ശേഷം ബോളിവുഡ് താരങ്ങൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. നടന്മാരായ ഹൃതിക് റോഷൻ, അർജുൻ കപൂർ, വരുൺ ധവാൻ, ജാൻവി കപൂർ എന്നിവരാണ് പ്രശംസയുമായി എത്തിയത്.

അയൻ മുഖർജി സംവിധാനം ചെയ്ത ചിത്രമാണ് ബ്രഹ്മാസ്ത്ര. തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ മികച്ച തുടക്കമാണ് കുറിച്ചിരിക്കുന്നത്. ആലിയ ഭട്ടും രൺബീർ  കപൂറുമാണ് പ്രധാനവേഷങ്ങളിൽ എത്തിയത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 75 കോടിയാണ് ചിത്രം നേടിയത്.

അതേസമയം, ബ്രഹ്മാസ്ത്രയ്ക്കെതിരെ  രൂക്ഷവിമർശനവുമായി ബോളിവുഡ് താരം കങ്കണ റണൗട്ട് രംഗത്തെത്തിയിരുന്നു. ഈ ചിത്രത്തിലൂടെ സംവിധായകൻ അയാൻ മുഖർജി 600 കോടി രൂപ കത്തിച്ചു ചാരമാക്കിയെന്ന് താരം ആരോപിച്ചു. എന്നാൽ, വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ചിത്രത്തിന് വൻ സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്.

Google search engine
Previous article‘ഇമോഷണൽ, ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗപ്പെടുത്തി’: തുറന്നുപറഞ്ഞ് ഹണി റോസ്
Next article‘കാർത്തിക് ആര്യനും സാറ അലി ഖാനും ഒരുമിച്ച് അവാർഡ് ദാന ചടങ്ങിൽ’: ആഷിഖി 3 ദമ്പതികളെന്ന് വിശേഷിപ്പിച്ച്
ആരാധകർ