‘ആ യോഗി ആദിത്യനാഥിനെ ഇങ്ങോട്ടയക്ക്, ഫ്രാൻസിലെ കലാപം ഒറ്റദിവസം കൊണ്ടൊതുക്കും’: ഫ്രഞ്ച് പ്രൊഫസറുടെ ട്വീറ്റ്‌ വൈറലാകുന്നു

0

ന്യൂഡൽഹി: ഫ്രാൻസിലെ കലാപം ഒറ്റദിവസംകൊണ്ട് ഒതുങ്ങാൻ വേണ്ടി യോഗി ആദിത്യനാഥിനെ ഫ്രാൻസിലേക്ക് അയക്കാൻ ആവശ്യപ്പെട്ടുള്ള ട്വീറ്റ് വൈറലാകുന്നു. ഫ്രാൻസിൽ നടക്കുന്ന കലാപം ഒറ്റദിവസം കൊണ്ട് ഒതുക്കാൻ ആദിത്യനാഥിന് സാധിക്കുമെന്നാണ് ഫ്രഞ്ച് പ്രൊഫസർ ട്വീറ്റ് ചെയ്തത്. യുപി മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനോട് പ്രതികരിച്ചിട്ടുണ്ട്.

ലോകത്തിന്റെ ഏതു ഭാഗത്തായാലും, കലാപവും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ ഉത്തർപ്രദേശിൽ യോഗിജി നടപ്പിലാക്കിയ മാതൃക കൊണ്ടുവരാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അക്കൗണ്ട് ട്വീറ്റ് ചെയ്തത്. എന്നാൽ, ഫ്രാൻസിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് പ്രൊഫസർ എൻ ജോൺ കാം എന്ന വ്യക്തിയുടെ ട്വിറ്റർ അക്കൗണ്ടിലാണ് ഈ ആവശ്യം ഉന്നയിച്ചിരുന്നത്.

ചൊവ്വാഴ്ച പതിനേഴുകാരനെ പൊലീസ് വെടിവച്ചു കൊന്നതിനെ തുടർന്നുണ്ടായ പ്രക്ഷോഭം കൂടുതൽ പ്രദേശത്തേക്ക് വ്യാപിക്കുകയായിരുന്നു.
സ്കൂളുകൾ, ടൗൺ ഹാൾ, പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ തൊണ്ണൂറിലേറെ പൊതുസ്ഥാപനങ്ങൾക്കാണ് പ്രക്ഷോഭകാരികൾ തീയിട്ടത്. ഫ്രാൻസിലെ ഏറ്റവും വലിയ ലൈബ്രറികൾ വരെ പ്രക്ഷോഭകാരികൾ അഗ്നിക്കിരയാക്കി. പ്രക്ഷോഭത്തിൽ150ലേറെ പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു.

Google search engine
Previous articleകുട്ടികളെ നോക്കാൻ പണമില്ല,നവജാത ശിശുക്കളെ കൊന്ന് വർഷങ്ങളോളം ഫ്രീസറിൽ സൂക്ഷിച്ചു
Next articleതച്ചന്റെ ബലിയും പരമശിവന്റെ തേരും: കാളൈയാർ കോവിലിന്റെ പ്രാധാന്യം അറിയാമോ?