പെൺകുഞ്ഞ് പിറന്നതിൽ നിരാശ: കുഞ്ഞിന്റെ പിതാവും മുത്തശ്ശിയും ജീവനൊടുക്കി

0

ചെന്നൈ: പെൺകുഞ്ഞ്  പിറന്നതിനെ തുടർന്ന് കുഞ്ഞിന്റെ പിതാവും മുത്തശ്ശിയും ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് സംഭവം നടന്നത്. കുഞ്ഞിന്റെ പിതാവായ മുരളിയും (27) ഇയാളുടെ അമ്മ ശിവകാമിയും (55) ആണ് ഭക്ഷണത്തിൽ വിഷം കലർത്തി ആത്മഹത്യ ചെയ്തത്. പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്ന് ഇരുവരും കടുത്ത നിരാശയിലായിരുന്നു.

കഴിഞ്ഞ ദിവസമാണ് മുരളിക്കും ഭാര്യ ഇന്ദുജയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. ഇയാളും അമ്മയും ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടിരുന്നു. തുടർന്ന്, വീട്ടിലെത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. മുരളിയുടെ രണ്ടു ജേഷ്ഠൻമാരും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Google search engine
Previous articleഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് അന്തരിച്ചു
Next article‘ഈ ഗ്രാമത്തിലിനി വൈദ്യുതിബില്ലില്ല’: സൗരോർജ്ജ ഗ്രാമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി