‘മണിപ്പൂർ സംഘർഷം’: സമാധാനം സ്ഥാപിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുമെന്ന് അമിത് ഷാ

0

ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സന്ദർശനത്തിന് ഒരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദിവസങ്ങൾക്കുള്ളിൽ താൻ മണിപ്പൂരിൽ എത്തുമെന്നും അവിടെ താമസിച്ച് ജനങ്ങളോട് സമാധാനം സ്ഥാപിക്കാൻ ആവശ്യപ്പെടുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

കോടതിവിധിക്ക് ശേഷവും മണിപ്പൂരിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇരുപക്ഷവുമായി സംസാരിച്ച് സമാധാനം നിലനിർത്താൻ ആവശ്യപ്പെടുമെന്നും ഇരുകൂട്ടർക്കും നീതിയുറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു മാസത്തോളമായി തുടരുന്ന കലാപം ഒന്ന് അടങ്ങിവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിവിധ ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിൽ 74 പേർ കൊല്ലപ്പെട്ടത് ആയിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Google search engine
Previous article‘2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ’: സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറിയെടുക്കാം
Next article‘ഗുസ്തിക്കാരുടെ സമരം’: അന്വേഷണം കഴിയുന്നവരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം