ഉക്രൈൻ ഭരണകൂടം ജനങ്ങളുടെ ജീവിതം അപകടത്തിലാക്കി: തിരിഞ്ഞു കൊത്തി ആംനെസ്റ്റി ഇന്റർനാഷണൽ

0

കീവ്: ഉക്രൈൻ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ലോക പ്രശസ്ത മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ. ജീവനും സുരക്ഷയ്ക്കും യാതൊരു പരിഗണനയും കൊടുക്കാതെയുള്ള ഉക്രൈൻ ഭരണകൂടത്തിന്റെ സൈനികവിന്യാസം സാധാരണ ജനങ്ങളുടെ ജീവിതം അപകടത്തിലാക്കിയെന്നാണ് ആംനെസ്റ്റി ഇന്റർനാഷണലിന്റെ പ്രസ്താവന. ഇംഗ്ലണ്ടിലെ ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻജിഒ ആണ് ആംനെസ്റ്റി ഇന്റർനാഷണൽ.

ഉക്രൈൻ കിഴക്കൻ മേഖലയിൽ ഏപ്രിൽ മുതൽ ജൂലൈ വരെ ആംനെസ്റ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സംഘടന ഇങ്ങനെയൊരു റിപ്പോർട്ട് പുറപ്പെടുവിച്ചത്. റഷ്യൻ സൈന്യത്തിന്റെ രൂക്ഷമായ തിരിച്ചടിയ്‌ക്ക് മിക്കപ്പോഴും ജനങ്ങളാണ് ഇരയാവുന്നതെന്നും സംഘടന കണ്ടെത്തി. ആക്രമണങ്ങൾ നിരവധി ഉക്രൈൻ പൗരന്മാരുടെ ജീവനെടുത്തതായും സംഘടന ചൂണ്ടിക്കാട്ടി.

യുദ്ധമേഖലയിലെ നിരവധി സ്കൂളുകളിൽ ആംനെസ്റ്റി ഇന്റർനാഷണൽ പഠനം നടത്തിയിരുന്നു. അങ്ങനെയുള്ള 29 സ്കൂളുകളിൽ 22 എണ്ണവും ഉക്രൈൻ സൈന്യം യുദ്ധ കാര്യങ്ങൾക്ക് വിനിയോഗിച്ചതായി സംഘടന കണ്ടെത്തി. അഞ്ച് ആശുപത്രികളും ഉക്രൈൻ സൈന്യം താവളങ്ങളായി ഉപയോഗിക്കുന്നതായി ആംനസ്റ്റി അധികൃതർ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇത്. റഷ്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ മരിക്കുന്നവരുടെ എണ്ണം കൂടാൻ ഇതൊരു പ്രധാന കാരണമാണ്.

Google search engine
Previous articleകളക്ടർ ഉറങ്ങിപ്പോയോ? അവധി പ്രഖ്യാപിച്ചതിൽ വ്യാപക വിമർശനം: ബാക്കിയായി സ്കൂളുകളിലെ ഉച്ചഭക്ഷണം
Next articleസാനിറ്ററി പാഡിൽ ശ്രീകൃഷ്ണൻ: സിനിമയുടെ പോസ്റ്ററിനെതിരെ കേസ്