‘തുടൽ പൊട്ടിയ നായയും തുടലിൽ തുടരുന്ന സർക്കാരുമാണിപ്പോൾ കേരളത്തിലുള്ളത്’: സർക്കാറിനെ വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപത

0

കൊച്ചി: തെരുവുനായ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം- അങ്കമാലി അതിരൂപത. ഈ വിഷയത്തിൽ സർക്കാർ കാഴ്ചക്കാരുടെ റോളിലായെന്ന് അതിരൂപത ചൂണ്ടിക്കാട്ടി.
മുഖപത്രത്തിലെ ലേഖനത്തിലാണ് അതിരൂപത സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.

തുടൽ പൊട്ടിയ നായയും തുടലിൽ തുടരുന്ന സർക്കാരുമാണ് ഇപ്പോൾ കേരളത്തിലുള്ളതെന്ന് അതിരൂപത ആരോപിച്ചു. മജിസ്ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യങ്ങൾ നടക്കുവെന്ന സ്ഥിതിയിലാണ് ഇപ്പോൾ കേരളമെന്നും അതിരൂപത പരിഹസിക്കുന്നു.

നായ കടിയേറ്റ് റാബീസ് വാക്സിൻ സ്വീകരിച്ചവർ മരിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്നും ഇതിനെതിരെ ശക്തമായ നിലപാട് സർക്കാർ സ്വീകരിക്കണമെന്നും മുഖപത്രത്തിൽ ആവശ്യപ്പെടുന്നു. തെരുവുനായകളെ കൊല്ലരുതെന്ന് പറയുന്നവർ നായയുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെന്നും മുഖപത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Google search engine
Previous article‘മനസ്സമാധാനം വേണം’: സൗദി പൗരൻ വിവാഹം ചെയ്തത് 53 തവണ
Next article‘തനിക്ക് ഒരു കുഞ്ഞു വേണമെന്ന് തോന്നിയ സമയങ്ങളുണ്ടായിട്ടുണ്ട്’: ദുൽഖറിന്റെ നായിക പറയുന്നു