റഷ്യയ്ക്കെതിരെ കുപ്രസിദ്ധ ഹാക്കിംഗ് ടീം ‘അനോണിമസ്’ : അജ്ഞാത സംഘടന പ്രഖ്യാപിച്ചത് സൈബർ യുദ്ധം

0

മോസ്‌കോ: റഷ്യയ്ക്കെതിരെ സൈബർ യുദ്ധം പ്രഖ്യാപനവുമായി കുപ്രസിദ്ധ ഹാക്കിംഗ് ടീം ‘അനോണിമസ്’. ഉക്രൈനിൽ അധിനിവേശം നടത്തിയ റഷ്യൻ നടപടിയിൽ പ്രതിഷേധിച്ചാണ് ഈ പ്രഖ്യാപനമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സമൂഹ മാധ്യമങ്ങളിലൂടെയാണ് അനോണിമസ് ഈ വെല്ലുവിളി നടത്തിയത്. ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട വെല്ലുവിളിയ്ക്കൊപ്പം, ഉക്രൈന് പിന്തുണ നൽകുന്നുവെന്നും എഴുതിയിട്ടുണ്ട്. അതിവിദഗ്ദ്ധരായ ഹാക്കർമാരുടെ നിഗൂഢമായ ഹാക്കിംഗ് സംഘടനയാണ് അനോണിമസ്. ഇതിനു പിറകിൽ പ്രവർത്തിക്കുന്നവർ ആരാണെന്നോ എന്താണെന്നോ കൃത്യമായി കണ്ടു പിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

റഷ്യൻ പാർലമെന്റ് ഡ്യൂമ, ക്രെംലിൻ, പ്രതിരോധ മന്ത്രാലയം എന്നിവയായിരിക്കും പ്രധാനമായും ലക്ഷ്യം വയ്ക്കുക എന്ന് കരുതപ്പെടുന്നു. റഷ്യയുടെ ഔദ്യോഗിക മാധ്യമസ്ഥാപനമായ റഷ്യൻ ടൈംസ് വെബ്സൈറ്റും ടാർഗറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Source : Russian Times

Google search engine
Previous article‘റഷ്യൻ വ്യവസായികൾ ഉപരോധത്തെ ഭയക്കേണ്ട’ : എല്ലാ മുൻകരുതലുകളും രാജ്യം സ്വീകരിച്ചിട്ടുണ്ടെന്ന് പുടിൻ
Next articleസർവസംഹാരിയായ സാർ ഹൈഡ്രജൻ ബോംബ് : റഷ്യയുടെ അതിശക്തനായ സംരക്ഷകൻ