‘ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും പുതുവർഷം പിറന്നു’: ആഹ്ലാദാരവങ്ങളോടെ ജനങ്ങൾ

0

ഓക്ലൻഡ്: പുതുവർഷത്തെ വരവേറ്റ് ഓഷ്യാനിയൻ രാജ്യങ്ങളായ ഓസ്ട്രേലിയയും ന്യൂസിലാൻഡും. ആഗോള സ്റ്റാൻഡേർഡ് സമയത്തിനും മുൻപേ, ദിവസം തുടങ്ങുന്നതിനാലാണ് ഇവിടങ്ങളിൽ പുതുവർഷം നേരത്തേ എത്തുന്നത്. ഈ രാജ്യങ്ങൾക്ക് പുറമെ, ദ്വീപ രാഷ്‌ട്രങ്ങളായ ഫിജി, പാപ്പുവ ന്യൂഗിനിയ എന്നിവിടങ്ങളിലും ഇന്ത്യയെക്കാൾ നേരത്തെയാണ് പുതുവർഷം പിറക്കുക.

ഓസ്ട്രേലിയയിലെയും ന്യൂസിലൻഡിലെയും ജനങ്ങൾ പുതുവത്സരം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലും ആഗോള സ്റ്റാൻഡേർഡ് സമയം വൈകുന്നേരം 6.30നാണ് പുതുവർഷം പിറക്കുക. സമയ മേഖലകളിലെ വ്യത്യാസമാണ് ഇതിന് കാരണം. പുതുവർഷം അവസാനം എത്തുന്നത് മനുഷ്യവാസമില്ലാത്ത ഹൗലാൻഡ്, ബേക്കർ എന്നീ ദ്വീപുകളിലാണ്. ഇന്ത്യയിൽ ജനുവരി 1 പകൽ 6.30 ആകുമ്പോഴാണ് ഇവിടങ്ങളിൽ 2023 പിറക്കുന്നത്.

Google search engine
Previous article‘രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാം’: തിരഞ്ഞെടുപ്പ് കമ്മീഷൻ
Next article‘ഗുരുസ്തുതി സമയത്ത് മുഖ്യമന്ത്രി എഴുന്നേറ്റില്ല,വിവാദം രൂക്ഷം’: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് നേതാക്കൾ