അൽ ഖ്വൈദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചു: യുഎസ് മിസൈൽ നീതി നടപ്പാക്കിയെന്ന് ജോ ബൈഡൻ

0

കാബൂൾ: കുപ്രസിദ്ധ ഭീകരസംഘടനയായ അൽ ഖ്വൈദ തലവൻ അയ്മൻ അൽ സവാഹിരി കൊല്ലപ്പെട്ടു. യുഎസ് സൈന്യമാണ് ലോകത്തിലെ ഏറ്റവും വലിയ ഭീകരനേതാവിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. സ്ഥിരീകരണത്തിനു ശേഷം, ഇന്നലെ രാത്രിയാണ് അമേരിക്ക വിവരം പുറത്തുവിട്ടത്. ലോകത്ത് ജീവിച്ചിരുന്ന തീവ്രവാദികളിൽ ഏറ്റവും കുപ്രസിദ്ധനായിരുന്ന ഇയാൾ ഇന്റർപോളിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഒന്നാമനായിരുന്നു.


യുഎസ് പ്രസിഡണ്ട് ജോ ബൈഡനാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് രംഗത്തുവന്നത്.അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. സവാഹിരിയെ വധിച്ചതോടെ, നീതി നടപ്പായി എന്നാണ് ജോ ബൈഡൻ അവകാശപ്പെട്ടത്.


2001ൽ, നിരവധി പേർ കൊല്ലപ്പെട്ട വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് സൂത്രധാരനാണ് അയ്മൻ അൽ സവാഹിരി. യുഎസ് മിലിട്ടറി ഡ്രോൺ തൊടുത്ത 2 മിസൈലുകൾ സവാഹിരിയ്ക്കു മേൽ പതിക്കുകയായിരുന്നു.

Google search engine
Previous article‘ഹർ ഘർ തിരംഗ’: കടലിനടിയിൽ പതാക ഉയർത്തി കോസ്റ്റ് ഗാർഡ്
Next articleഅടിവസ്ത്രത്തിനുള്ളിൽ കഞ്ചാവ്, ‘വേടൻ’ പിടിയിൽ: എക്സൈസ് പൊക്കിയത് വാഹനപരിശോധനയ്ക്കിടെ