‘ബിബിസി ഡോക്യുമെന്ററി വിവാദം’: മോദിയെ പിന്തുണച്ച് ഋഷി സുനക്

0

ലണ്ടൻ: ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പാർലമെന്റിൽ ഡോക്യുമെന്ററിയെ കുറിച്ച് ചർച്ച നടന്നപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാദത്തെ തുടർന്ന്, ഋഷി സുനക് മോദിയെ പിന്തുണയ്ക്കുന്നുണ്ടെന്നും വ്യക്തമാക്കി.

ഡോക്യുമെന്ററിക്കെതിരെ കടുത്ത വിമർശനമുന്നയിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നിരുന്നു. ഗോധ്രാനന്തര കലാപത്തെക്കുറിച്ചും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെക്കുറിച്ചും സംസാരിക്കുന്ന ഡോക്യുമെന്ററി പ്രൊപ്പഗണ്ടയാണെന്നായിരുന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി വ്യക്തമാക്കിയത്.

ഡോക്യുമെന്ററിയെക്കുറിച്ചും നരേന്ദ്രമോദിയെക്കുറിച്ചും പാർലമെന്റിൽ വിമർശനമുന്നയിച്ചത് പാക് വംശജനായ ബ്രിട്ടീഷ് എംപി ഇമ്രാൻ ഹുസൈനാണ്. ഗോധ്രാനന്തര കലാപത്തിന്റെ ഉത്തരവാദി നരേന്ദ്രമോദിയാണെന്ന് എംപി ആരോപിക്കുകയും ചെയ്തു. എന്നാൽ, ഇമ്രാൻ ഹുസൈന്റെ ഈ ആരോപണത്തെ വിമർശിക്കുകയായിരുന്നു ഋഷി സുനക്.

ഗോധ്രാനന്തര കലാപത്തെക്കുറിച്ച് യുകെ സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും അതിനിതുവരെയും മാറ്റം വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിംസപ്രവൃത്തിയോട് ഒരിക്കലും നാം സഹിഷ്ണുത പുലർത്തില്ലെന്നും ബഹുമാന്യമായ ഒരു വ്യക്തിയെക്കുറിച്ച് നടത്തുന്ന ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഋഷി സുനക്  അറിയിച്ചു.

Google search engine
Previous article‘നൻപൻ ഡാ’, കൂട്ടുകാർക്ക് കാമുകിമാരോട് ഒപ്പം കൂടുതൽ സമയം ചെലവഴിക്കണം’: വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയത് ജീവനക്കാരൻ തന്നെ
Next article‘ബൈഡന്റെ വീട്ടിൽ റെയ്ഡ് നടത്തി എഫ്ബിഐ’: കണ്ടെടുത്തത് 6 രഹസ്യ രേഖകൾ