‘ഭരണഘടനയെ രക്ഷിക്കാൻ പ്രധാനമന്ത്രിയെ കൊല്ലുക’: രാജാ പടേരിയയുടെ പരാമർശം വിവാദത്തിൽ

0

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് നടത്തിയ പരാമർശം വിവാദത്തിൽ. കോൺഗ്രസ് നേതാവായ രാജാ പടേരിയയുടെ പരാമർശമാണ് വിവാദമായത്. ഭരണഘടനയെ രക്ഷിക്കാൻ പ്രധാനമന്ത്രിയെ കൊല്ലുക എന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്.

ഈ പ്രസ്താവനയെ തുടർന്ന് നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി ബിജെപി പ്രവർത്തകരാണ് രംഗത്ത് വന്നത്. പ്രസ്താവന വിവാദമായതോടെ മോദിയെ തോൽപ്പിക്കണം എന്നാണ് താൻ പറഞ്ഞതെന്ന വിശദീകരണവുമായി പടേരിയ രംഗത്തെത്തി.

മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ മോദി നിങ്ങളെ ഭിന്നിപ്പിക്കുമെന്നും ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും ഭാവി അപകടത്തിലാണെന്നുമാണ് നേതാവ് പറഞ്ഞത്.  കൊലപാതകം എന്ന് ഉദ്ദേശിച്ചത് മോദിയുടെ തോൽവി ആണെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

Google search engine
Previous article‘വിവാഹമോചനത്തിനായുള്ള ഒരു വർഷത്തെ കാത്തിരിപ്പ്’: ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി
Next articleസിക്കിം വാഹനാപകടം: വീരമൃത്യു വരിച്ചവരിൽ മലയാളി സൈനികനും