‘ഫ്ലൈ ഓവറിന് മുകളിൽ നിന്ന് നോട്ടുകൾ വാരിയെറിഞ്ഞത് മാർക്കറ്റിങ്ങിനുവേണ്ടി, സ്വയം വെട്ടിലായി യുവാവ്

0

ബംഗളൂരു: കർണാടകയിൽ ഫ്ലൈ ഓവറിനു മുകളിലൂടെ നോട്ടുകൾ വാരിയെറിഞ്ഞ യുവാവിനെ പോലീസ് പിടികൂടി. ഇവന്‍റ് മാനേജ്മെന്‍റ് -മാർക്കറ്റിംഗ് കമ്പനി നടത്തുന്ന നാഗബാവി സ്വദേശി അരുണാണ് പൊലീസിന്‍റെ പിടിയിലായത്. ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു എന്നതിന്റെ പേരിലാണ് ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. തന്റെ കമ്പനിയുടെ മാർക്കറ്റിങ്ങിനു വേണ്ടിയാണ് നോട്ടുകൾ വാരിയെറിഞ്ഞതെന്ന് യുവാവ് പോലീസിനോട് വ്യക്തമാക്കി.

പല കമ്പനികളും മാർക്കറ്റിനു വേണ്ടി പലതരത്തിലാണ് പ്രവർത്തിക്കുന്നതെന്നും തനിക്ക് ഇങ്ങനെയാണ് ചെയ്യാൻ തോന്നിയതെന്നും അരുൺ പറഞ്ഞു. ബെംഗളൂരുവിൽ തിരക്കേറിയ കെആർ മാർക്കറ്റ് ഫ്ലൈ ഓവറിന് മുകളിൽ നിന്നാണ് യുവാവ് പത്ത് രൂപയുടെ നോട്ടുകൾ വലിച്ചെറിഞ്ഞത്. ഇതോടെ ജനങ്ങൾ നോട്ടുകൾ പെറുക്കിയെടുക്കാൻ തുടങ്ങുകയും ഫ്ലൈ ഓവറിലും താഴെ റോഡിലും ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു.

പത്തു രൂപയുടെ 3000 ത്തോളം നോട്ടുകളാണ് ഇയാൾ എറിഞ്ഞത്. സംഭവസ്ഥലത്ത് പോലീസ് എത്തിയെങ്കിലും യുവാവ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനും പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്.

Google search engine
Previous article‘ബൈഡന്റെ വീട്ടിൽ റെയ്ഡ് നടത്തി എഫ്ബിഐ’: കണ്ടെടുത്തത് 6 രഹസ്യ രേഖകൾ
Next article‘വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല, അധികം വൈകാതെ തിരിച്ചു വരും’: വെളിപ്പെടുത്തലുമായി മുൻ കോൺഗ്രസ് നേതാവ്