‘നായ കടിച്ചാൽ നഷ്ടപരിഹാരം’: അറിയാം നടപടിക്രമങ്ങളെ പറ്റി

0

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണം അതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കുട്ടികളടക്കം നിരവധി പേർക്കാണ് സംസ്ഥാനത്ത് നായയുടെ കടിയേറ്റത്.

തെരുവുനായ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. 2016 ഏപ്രിൽ 5 നാണ് ജസ്റ്റിസ് സിരി ജഗൻ കമ്മിറ്റിയെ സുപ്രീം കോടതി നിശ്ചയിച്ചത്. നിയമ സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും അടങ്ങുന്നതാണ് കമ്മിറ്റി. എറണാകുളം നോർത്തിലെ കോർപ്പറേഷൻ കെട്ടിടത്തിലാണ് കഴിഞ്ഞ ആറുവർഷമായി കമ്മിറ്റി പ്രവർത്തിച്ച് പോരുന്നത്.

തെരുവുനായയുടെ കടിയേൽക്കുന്നവർ പരാതിയുമായി കമ്മിറ്റിയെ സമീപിക്കുക. ഈ പരാതി പരിശോധിക്കുകയും ആവശ്യമായ നഷ്ടപരിഹാരം നിശ്ചയിച്ച് പണം നൽകാനുള്ള നിർദേശം സർക്കാറിന് നൽകുകയാണ് കമ്മിറ്റി ചെയ്യുന്നത്. പരിക്കിന്റെ ആഴം, പരിക്കേറ്റവരുടെ പ്രായം, ജോലി ചെയ്യാൻ കഴിയാത്ത ദിവസങ്ങൾ, അംഗവൈകല്യം സംഭവിക്കുക, ശരീരഭാഗങ്ങൾ വികൃതമാക്കുക ഇവയെല്ലാം പരിഗണിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്.

പരിക്കേൽക്കുന്ന ആൾ കൃത്യമായ വിവരങ്ങളും ചികിത്സ രേഖയും വെച്ച് വെള്ളക്കടലാസിൽ അപേക്ഷ തയ്യാറാക്കി ഓഫീസിൽ എത്തിക്കുക. പരാതിക്കാരൻ ഒരുതവണ കമ്മിറ്റിക്ക് മുന്നിൽ ഹിയറിങ്ങിനായി ഹാജരാകേണ്ടതുണ്ട്. കമ്മിറ്റി നിർദേശിക്കുന്ന തുക പഞ്ചായത്തുകളാണ് നൽകുന്നത്.

കമ്മിറ്റിയുടെ വിലാസം താഴെ കൊടുക്കുന്നു

ജസ്റ്റിസ് സിരി ജഗൻ കമ്മിറ്റി
കൊച്ചി കോർപ്പറേഷൻ ബിൽഡിംഗ്
പരമാര റോഡ്, എറണാകുളം നോർത്ത്

Google search engine
Previous articleനീലത്തിമിംഗലങ്ങളുടെ ശല്യം, റൂട്ട് മാറ്റി ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനി
Next article‘കൂലി ചോദിച്ചിട്ട് തന്നില്ല’: മുതലാളിയുടെ ബെൻസ് കത്തിച്ച് തൊഴിലാളി