‘ഭാരത് ദേഖോ’: രാഹുൽ ഗാന്ധി ധരിച്ചിരിക്കുന്ന ടീഷർട്ടിന്റെ വില പുറത്തുകൊണ്ടുവന്ന് ബിജെപി

0

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ധരിച്ചിരുന്ന ടീഷർട്ടിന്റെ വില പുറത്തുകൊണ്ടുവന്ന് ബിജെപി. 41,000 രൂപ വില വരുന്ന ബർബെറി ടീഷർട്ടാണ് അദ്ദേഹം ധരിച്ചിരുന്നത്.

രാഹുലിന്റെ ചിത്രത്തിനൊപ്പം ടീഷർട്ടിന്റെ വിലയും ചിത്രവുമടക്കം ട്വീറ്റ് ചെയ്യുകയായിരുന്നു ബിജെപി.
‘ഭാരത് ദേഖോ’ എന്ന തലക്കെട്ട് നൽകിയാണ് ബിജെപി ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, രാഹുൽ ഗാന്ധിയെ ഭയക്കുന്നതു കൊണ്ടാണ് ബിജെപി ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

തൊഴിലില്ലായ്മയ്‌ക്കും വിലക്കയറ്റത്തിനുമെതിരെ എന്ന പേരിലാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ, യാത്രയുടെ ധൂർത്തിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു.

Google search engine
Previous article‘രണ്ട് മൂന്ന് മാസത്തിനുള്ളിൽ ഞാൻ കൂടുതൽ അറിവുള്ളവനാകും’: ഭാരത് ജോഡോ യാത്രയെക്കുറിച്ച് രാഹുൽഗാന്ധി
Next articleചാൾസ് രാജാവിന് ഇനി പാസ്പോർട്ട് ഇല്ലാതെ സഞ്ചരിക്കാം, ലൈസൻസില്ലാതെ വണ്ടിയോടിക്കാം, രണ്ട് പിറന്നാൾ ആഘോഷിക്കാം