‘അടിമകളുടെ ചോരയ്ക്ക് മുകളിൽ ബ്രിട്ടൻ കെട്ടിപ്പടുത്തു’: ചാൾസ് രാജാവിനും പത്നിക്കും നേരെ മുട്ടയേറ്

0

ലണ്ടൻ: യോർക്ക് നഗരത്തിൽ വച്ച് ചാൾസ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയേറ്. അടിമകളുടെ ചോരയ്ക്ക് മുകളിലാണ് ബ്രിട്ടൻ കെട്ടിപ്പടുത്തതെന്ന് പറഞ്ഞുകൊണ്ടാണ് മുട്ടയേറ് ഉണ്ടായത്. എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം നടന്നത്.

നഗര ഭരണാധികാരികൾ രാജാവിന് ഔദ്യോഗിക വരവേൽപ്പ് നൽകുകയായിരുന്നു. ഈ വേളയിലാണ് ജനക്കൂട്ടത്തിൽ നിന്നും ഒരു വിദ്യാർത്ഥി അദ്ദേഹത്തിന് നേരെ മുട്ടയെറിഞ്ഞത്. എന്നാൽ, ഒന്നും തന്നെ അദ്ദേഹത്തിന്റെ ദേഹത്ത് കൊണ്ടില്ല. ഉടൻ തന്നെ രാജാവിനെയും പത്നിയെയും അവിടെ നിന്നും മാറ്റുകയും ചെയ്തു. മുട്ടയെറിഞ്ഞ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.

Google search engine
Previous article‘രാത്രി 9 വരെ ഭർത്താവ് ഞങ്ങൾക്കൊപ്പം’: വധുവിനെ കൊണ്ട് മുദ്രപ്പത്രത്തിൽ ഒപ്പിടിപ്പിച്ച് കൂട്ടുകാർ
Next articleജോലി കിട്ടി കാനഡയിലേക്ക് താമസം മാറി: രണ്ടുദിവസത്തിനുള്ളിൽ ഇന്ത്യക്കാരന്റെ പണി പോയി