‘നൻപൻ ഡാ’, കൂട്ടുകാർക്ക് കാമുകിമാരോട് ഒപ്പം കൂടുതൽ സമയം ചെലവഴിക്കണം’: വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയത് ജീവനക്കാരൻ തന്നെ

0

ന്യൂഡൽഹി: സ്പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടെന്ന് വിളിച്ചുപറഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചയാളെ പിടികൂടി പോലീസ്. വ്യാജ ബോംബ് ഭീഷണി മുഴക്കിയത് ബ്രിട്ടീഷ് എയർവെയ്സ് ജീവനക്കാരനാണെന്ന് പോലീസ് വ്യക്തമാക്കി. ട്രെയിനി ടിക്കറ്റ് ഏജന്റ് അഭിനവ് പ്രകാശ്(24)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ, ചോദ്യം ചെയ്യലിൽ പ്രതിയുടെ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്. ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് പോകാനിരുന്ന വിമാനം വൈകിപ്പിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഇയാൾ വ്യക്തമാക്കി. ഇയാളുടെ സുഹൃത്തുക്കളുടെ കാമുകിമാർ പൂനയിലേക്ക് പോകാൻ നിൽക്കുകയായിരുന്നുവെന്നും സുഹൃത്തുക്കൾക്ക് കാമുകിമാരോടൊപ്പം അല്പസമയം കൂടി ചെലവഴിക്കാൻ വേണ്ടിയാണ് ബോംബ് ഭീഷണി മുഴക്കിയതെന്നും അഭിനവ് പറഞ്ഞു.

അതിനാൽ അവർക്ക് കുറച്ച് സമയം കൂടി ഒരുമിച്ച് ചെലവഴിക്കാൻ കഴിഞ്ഞുവെന്നും അയാൾ പറഞ്ഞു. സുഹൃത്തുക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഇങ്ങനെ ചെയ്തതെന്ന് അഭിനവ് പോലീസിനെ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് 6.30നാണ് ഡൽഹിയിൽ നിന്നും പൂനയിലേക്ക് വിമാനം പുറപ്പെടാനിരുന്നത്. ഭീഷണി ഉയർന്നതോടെ വിമാനം വൈകുകയായിരുന്നു. മണിക്കൂറോളം വിമാനം പരിശോധിച്ച് ബോംബ് ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് യാത്ര ആരംഭിച്ചത്. ഇതോടെ, നിരവധി യാത്രക്കാർ പ്രതിസന്ധിയിലാവുകയും ചെയ്തു.

Google search engine
Previous article‘വാലന്റൈൻസ് ഡേയ്ക്ക് മുൻപ് പങ്കാളിയെ കണ്ടെത്താൻ ആവശ്യപ്പെട്ട് ആകാശ് ഇൻസ്റ്റിറ്റ്യൂട്ട്’: ഫെബ്രുവരി 14 അമർ ജവാൻ ദിനമായി ആഘോഷിക്കണമെന്ന് ബജ്റംഗ്ദള്‍
Next article‘ബിബിസി ഡോക്യുമെന്ററി വിവാദം’: മോദിയെ പിന്തുണച്ച് ഋഷി സുനക്