‘അഴുക്കുചാലിൽ ഒഴുകിയെത്തിയത് നോട്ടുകെട്ടുകൾ’: കനാലിലേക്ക് എടുത്തുചാടി ജനങ്ങൾ

0

പട്ന: ബീഹാറിലെ അഴുക്കുചാലിൽ  ഒഴുകിയെത്തിയത് നോട്ടുകെട്ടുകൾ. മാലിന്യ കൂമ്പാരങ്ങൾക്കിടയിലൂടെ ഒഴുകിപ്പോകുന്ന നോട്ടുകൾ ശേഖരിക്കാനായി കൂട്ടമായാണ് ജനങ്ങൾ എത്തിയിരിക്കുന്നത്. പട്‌നയ്ക്ക് സമീപമുള്ള സസാറാമിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മാലിന്യം വകവയ്ക്കാതെ ഒരുകൂട്ടം ജനങ്ങൾ നോട്ടുകെട്ടുകൾ ശേഖരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.

അഴുക്കുചാലിൽ പണം കണ്ടെത്തിയ വിവരം പോലീസിന് നേരത്തെ ലഭിച്ചിരുന്നെങ്കിലും പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. നാലുമണിക്കൂറാണ് പോലീസ് തിരച്ചിൽ നടത്തിയത്. പിന്നീട്, പോലീസ് മടങ്ങിപ്പോയതിനു ശേഷം അവിടെയെത്തിയ ജനങ്ങൾക്ക് പണം ലഭിക്കുകയായിരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സംഭവത്തെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Google search engine
Previous article‘ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി നടത്തി’: ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ
Next article‘താനൂർ ബോട്ടപകടം, മരണം 22 കവിഞ്ഞു’: സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം