സ്വകാര്യ വീഡിയോ ലീക്കായി, ആത്മഹത്യ ചെയ്ത് വിദ്യാർത്ഥിനികൾ: ചണ്ഡീഗഡ് സർവകലാശാലയിൽ സംഘർഷം രൂക്ഷം

0

ചണ്ഡീഗഡ്: സ്വകാര്യ വീഡിയോ ലീക്കായതിനെ തുടർന്ന് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം രൂക്ഷം. ചണ്ഡീഗഡ് സർവകലാശാലയിലാണ് സംഭവം നടന്നത്.  ഹോസ്റ്റലിൽ താമസിക്കുന്ന ചില പെൺകുട്ടികളുടെ എംഎംഎസ് വീഡിയോയാണ് ലീക്കായത്.

ഹോസ്റ്റലിലെ ഒരു പെൺകുട്ടിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന്, തന്റെ ആൺസുഹൃത്തിന് പെൺകുട്ടി ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തായതിനെ തുടർന്ന്  പെൺകുട്ടികൾ ആത്മഹത്യ ചെയ്യുകയായിരുന്നു. നിരവധി പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ദൃശ്യങ്ങൾ പകർത്തിയ പെൺകുട്ടി പണത്തിനുവേണ്ടിയാണ് വീഡിയോ കൈമാറിയതെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. തുടർന്ന്, ഇവർ വീഡിയോ പുറത്തുവിടാതിരിക്കാൻ വേണ്ടി  പണം ആവശ്യപ്പെട്ടതായി പെൺകുട്ടികൾ അറിയിച്ചു. 60 പെൺകുട്ടികളുടെ ദൃശ്യങ്ങളാണ് പകർത്തിയിരിക്കുന്നത്. പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി 354 സി, ഐടി ടാക്സ് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, സർവ്വകലാശാലയ്ക്കെതിരെ കുട്ടികൾ വ്യാപക പരാതികളാണ് ഉന്നയിക്കുന്നത്. സംഭവം മൂടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

Google search engine
Previous articleചായകുടി മുടക്കാതെ രാഹുൽ: വെട്ടുകേക്ക് കഴിച്ച പാത്രം നിധിപോലെ സൂക്ഷിക്കുമെന്ന് കടക്കാരൻ
Next article‘പെട്ടല്ലോ മാതാവേ..!’: ആഹാരത്തിന്റെ മണംപിടിച്ചെത്തിയ കൊമ്പൻ കെട്ടിടത്തിനുള്ളിൽ കുടുങ്ങി