’70 വർഷത്തെ കാത്തിരിപ്പ്’: ചീറ്റകളെ വരവേറ്റ് രാജ്യം

0

ന്യൂഡൽഹി: നീണ്ട 70 വർഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യയിലേക്ക് ചീറ്റപ്പുലികൾ തിരികെയെത്തി. നമീബിയയിൽ നിന്നുള്ള 8 ചീറ്റകളാണ് രാജ്യത്ത് എത്തിയത്. കടുവയുടെ ചിത്രം പതിപ്പിച്ച മുന്‍ഭാഗമുള്ള ബോയിങ് 747 കാര്‍ഗോ വിമാനത്തിൽ പ്രത്യേക കൂടുകളിലാണ് ചീറ്റകളെ എത്തിച്ചത്. അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് മധ്യപ്രദേശിലെ ഗ്വാളിയോര്‍ വിമാനത്താവളത്തിലിറങ്ങിയത്.

വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററുകളിലാണ് ഇവയെ കുനോ ദേശീയോദ്യാനത്തിൽ എത്തിക്കുക. തന്റെ പിറന്നാൾ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജഖോഡ പുൽമേടുകളിലുള്ള ക്വാറന്റെയിൻ അറകളിലേക്ക് ചീറ്റകളെ തുറന്ന് വിടുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

7 പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചിരുന്നു. അഞ്ചുവർഷം കൊണ്ട് രാജ്യത്ത് 50 ചീറ്റകളെ എത്തിക്കാനുള്ള പദ്ധതിയാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. 2009 ലാണ് ഇന്ത്യയിൽ ചീറ്റകളെ എത്തിക്കാനുള്ള ‘പ്രൊജക്റ്റ് ചീറ്റ’ പദ്ധതി ആരംഭിച്ചത്.

Google search engine
Previous articleബലാത്സംഗം ചെയ്യപ്പെട്ട മകളുടെ മൃതദേഹം സൂക്ഷിച്ചത് 44 ദിവസം: ഒരച്ഛന്റെ പോരാട്ടത്തിന്റെ കഥ
Next article‘ഹിജാബ് തെറ്റായി ധരിച്ചു’: പോലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മരണത്തിൽ പ്രതിഷേധം ശക്തം