‘ഗുരുസ്തുതി സമയത്ത് മുഖ്യമന്ത്രി എഴുന്നേറ്റില്ല,വിവാദം രൂക്ഷം’: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് നേതാക്കൾ

0

കണ്ണൂർ: എസ് എൻ കോളേജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടന ചടങ്ങിൽ ഗുരുസ്തുതി ചൊല്ലിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേൽക്കാത്തതിനെ ചൊല്ലി വിവാദം രൂക്ഷം. പ്രാർത്ഥനയ്ക്കായുള്ള അറിയിപ്പ് വന്നപ്പോൾ ആദ്യം അദ്ദേഹം എഴുന്നേൽക്കാൻ ശ്രമിച്ചു. പിന്നീട്, ഗുരുവസ്തുതിയാണെന്നറിഞ്ഞപ്പോൾ അവിടെത്തന്നെ ഇരിക്കുകയാണ് ചെയ്തത്.
മുഖ്യമന്ത്രിക്ക് സമീപത്ത് ഇരുന്നിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തെ കൈകൊണ്ട് വിലക്കുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. ഗുരുവന്ദന സമയത്ത് വേദിയിലും സദസ്സിലും ഉണ്ടായിരുന്ന എല്ലാവരും എഴുന്നേറ്റു നിന്നിരുന്നു. എസ് എൻ ട്രസ്റ്റ് മാനേജർ വെള്ളാപ്പള്ളി നടേശനും വേദിയിൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന്, മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്റ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. സിപിഎം മതത്തിന് എതിരല്ലെന്ന് പാർട്ടി സെക്രട്ടറി പറയുമ്പോൾ മതാചാരങ്ങളെ പൊതുവേദിയിൽ മുഖ്യമന്ത്രി അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും രംഗത്തുവന്നു. മുഖ്യമന്ത്രി തന്റെ തനിനിറം കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ശിവഗിരിയിൽ എത്തി ഗുരുദർശനങ്ങളെ പുകഴ്ത്തിയ അദ്ദേഹം ഗുരുസ്തുതി ചൊല്ലിയപ്പോൾ എഴുന്നേൽക്കാതെ ഗുരുദേവനെ അപമാനിച്ചുവെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. ആവശ്യം വരുമ്പോൾ ഗുരുദേവനെ പുകഴ്ത്തുകയും തരം കിട്ടുമ്പോൾ ഇകഴ്ത്തുകയും ചെയ്യുന്നതു മുഖ്യമന്ത്രി തുടരുകയാണെന്ന് വിദേശകാര്യ സഹമന്ത്രി ചൂണ്ടിക്കാട്ടി.

Google search engine
Previous article‘ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും പുതുവർഷം പിറന്നു’: ആഹ്ലാദാരവങ്ങളോടെ ജനങ്ങൾ
Next article‘ജപ്പാനിൽ കോവിഡ് വീണ്ടും പടർന്നു പിടിക്കുന്നു’: പ്രതിദിനം മരണപ്പെട്ടത് 456 പേർ