‘കേരള പോലീസിൽ 828 ക്രിമിനലുകൾ’: പോലീസുകാരെ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: കേരള പോലീസിൽ 828 ക്രിമിനലുകളായ പോലീസുകാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  സംസ്ഥാനത്ത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പോലീസുകാരുടെ എണ്ണം വ്യക്തമാക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ സാഹചര്യത്തിൽ ഗുരുതരമായ കേസുകളിൽ ഉൾപ്പെട്ട പോലീസുകാരെ പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിക്കൽ‌, സ്ത്രീധന പീഡനം, പൊതു സ്ഥലത്തെ പരസ്യമദ്യപാനം, മദ്യപിച്ച് വാഹനം ഓടിക്കൽ, സാധനം വാങ്ങാൻ കടയുടമകളെ ഭീഷണിപ്പെടുത്തൽ, വീട്ടിലേക്കുള്ള വഴിയിൽ മൂത്രമൊഴിച്ചതവീട്ടിലേക്കുള്ള വഴിയിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനു മർദനം, സാമ്പത്തിക തട്ടിപ്പ്, ക്വാറിയുമായി ബന്ധം തുടങ്ങി നിരവധി കേസുകളിലാണ് പോലീസുകാർ പ്രതികളായിട്ടുള്ളത്.

ഇതിൽ ഏറ്റവുമധികം കുറ്റവാളികളുള്ളത് തിരുവനന്തപുരം ജില്ലയിലാണെന്നും 14 പോലീസുകാരെ ശിക്ഷിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പോക്സോ കേസുകളിൽ 23 പേരും ഒരാൾ കൊലപാതകക്കേസിലും ഉൾപ്പെട്ടിട്ടുണ്ട്. നിലവിൽ 89 കേസുകളാണ് അന്വേഷണഘട്ടത്തിലുള്ളത്. 2016 മുതൽ ഇതുവരെ 13 പോലീസുകാരെയാണ് പിരിച്ചുവിട്ടത്. രേഖകൾ പരിശോധിക്കുകയാണെങ്കിൽ 60 പേരെയെങ്കിലും പിരിച്ചുവിടേണ്ട ഗുരുതര കൃത്യമാണ് ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

Google search engine
Previous article’20 കോടി വിലയുള്ള നായ ഇനി ബംഗളൂരുവിൽ’: സ്വന്തമാക്കിയത് കോക്കേഷ്യൻ ഷെപ്പേഡിനെ
Next article‘ജോഷിമഠിലെ ഭൂമി ഇടിഞ്ഞ് താഴൽ’: ദുരിതബാധിതർക്ക് 45 കോടി ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി