‘വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിന്മാറിയാൽ സംസ്ഥാനത്തിന് നിക്ഷേപങ്ങൾ ലഭിക്കുകയില്ല’: പദ്ധതിയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ സംസ്ഥാനത്തിനും ലഭിക്കുന്ന നിക്ഷേപങ്ങൾ ലഭിക്കില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഹരിത ഊർജ്ജ വരുമാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

തുറമുഖത്തിനെതിരായ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. പദ്ധതി സർക്കാർ ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും സംസ്ഥാനത്തിന് ആവശ്യമുള്ള പദ്ധതികൾ ഏതെങ്കിലും ചില നിഷിപ്ത താല്പര്യക്കാർ ശ്രമിച്ചാൽ അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്ത് തീരശോഷണം സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പോലീസ് സ്റ്റേഷൻ ആക്രമണം നേരത്തെ കരുതിക്കൂട്ടി നടത്തിയതാണെന്നും ഇതിനുവേണ്ടി പ്രത്യേകം ആളുകളെ സജ്ജരാക്കി എന്നും അദ്ദേഹം പറഞ്ഞു. ഇവർ ഇളകി വിടാൻ നോക്കുന്ന വികാരം എന്താണെന്ന ചോദ്യവും പിണറായി വിജയൻ ഉന്നയിച്ചു. എല്ലാ രാഷ്ട്രീയക്കാരും ഈ സംഭവത്തെ അപലപിച്ചുവെന്നും എല്ലാവരും ഈ പദ്ധതി വേണമെന്ന് ഒന്നിച്ചു പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Google search engine
Previous articleഎയിംസ് ഹാക്കിംഗ് : ചോർന്നത് അമിത് ഷാ അടക്കമുള്ളവരുടെ രോഗ വിവരങ്ങൾ
Next articleഅമീനിയ്ക്ക് നീതി: സദാചാര പോലീസിനെ പിരിച്ചുവിട്ട് ഇറാൻ