‘ആശുപത്രിക്കാരുടെ അനാസ്ഥയിൽ കുഞ്ഞുങ്ങൾ മാറിപ്പോയി’: കുഞ്ഞുങ്ങളെ തിരികെ ലഭിച്ചത് 10 ദിവസത്തിനുശേഷം

0

ജയ്പൂർ: ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം കുഞ്ഞുങ്ങൾ പരസ്പരം മാറിപ്പോയി. ജയ്പൂരിലെ മഹിളാ ആശുപത്രിയിലാണ് സംഭവം നടന്നത്. കുഞ്ഞുങ്ങൾ ജനിച്ച് 10 ദിവസത്തിന് ശേഷമാണ് അമ്മമാർക്ക് കുഞ്ഞുങ്ങളെ ലഭിച്ചത്.

സെപ്റ്റംബർ ഒന്നിനാണ് കുഞ്ഞുങ്ങൾ ജനിച്ചത്. രേഷ്മ എന്ന യുവതിയുടെ പെൺകുഞ്ഞിനെ നിഷ എന്ന യുവതിക്കും യുവതിയുടെ ആൺകുട്ടിയെ രേഷ്മയും നൽകുകയായിരുന്നു. ഓപ്പറേഷനു ശേഷം കുട്ടികളെ ബന്ധുക്കളെ കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. 3 ദിവസത്തിന് ശേഷമാണ് കുട്ടികൾ മാറിയെന്ന സംശയം ഓപ്പറേഷൻ ജീവനക്കാർക്ക് ഉണ്ടായത്. പിന്നീട്, ഡിഎൻഎ ടെസ്റ്റ് നടത്തി കുഞ്ഞുങ്ങളെ തിരിച്ചറിയുകയായിരുന്നു.

കുഞ്ഞിന്റെ മഞ്ഞനിറം മാറാനായി ചികിത്സ വേണമെന്ന് പറഞ്ഞാണ് അമ്മമാരില്‍ നിന്ന് കുഞ്ഞുങ്ങളെ തിരികെ വാങ്ങിയത്. പരിശോധന ഫലം വന്നതിനു ശേഷമാണ് കുഞ്ഞുങ്ങളെ യഥാർത്ഥ അമ്മമാർക്ക് കൈമാറിയത്. ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Google search engine
Previous articleസ്ത്രീകൾക്ക് സ്വയം പ്രതിരോധത്തിനായി ഹാന്റ് ബാഗിലും ലിപ്സ്റ്റിക്കിലും വരെ തോക്ക് ഘടിപ്പിച്ച് യുവാവ്
Next article‘കങ്കാരുവിനെ വളർത്തുമൃഗമാക്കി’: വയോധികന് ദാരുണാന്ത്യം