നൂപുർ ശർമയ്ക്കെതിരെയുള്ള സുപ്രീം കോടതിയുടെ പരാമർശങ്ങൾ മര്യാദകേടാണ്: രൂക്ഷവിമർശനവുമായി രാജ്യത്തെ പ്രമുഖർ

0

ഡൽഹി: ബിജെപി നേതാവ് നൂപുർ ശർമക്കെതിരെയുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ പരാമർശങ്ങൾ മര്യാദകേടാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സുപ്രീം കോടതിയ്‌ക്ക് കത്തെഴുതി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിനും ആശയത്തിനും സ്വത്വത്തിനും നിരക്കുന്നതല്ല ഇത്തരം പരാമർശങ്ങളെന്ന് ഇവർ പറയുന്നു.


ഉന്നതപദവികൾ അലങ്കരിച്ചിരുന്ന റിട്ടയർ ചെയ്തവർ, സുപ്രീം കോടതിയിലെ അടക്കം വിരമിച്ച ജഡ്ജിമാർ, സർക്കാർ ഉദ്യോഗസ്ഥർ, മുൻ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ തുടങ്ങി രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിലെ പല പ്രൊഫഷനുകളിൽ നിന്നുള്ളവരെല്ലാം സ്വന്തം പ്രതിഷേധമറിയിച്ചിട്ടുണ്ട്. കൊലയാളികളെ മറന്ന്, അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിച്ചവരെ കോടതി ദ്രോഹിക്കുന്നു എന്നായിരുന്നു പൊതുജനങ്ങൾ ആരോപിച്ചത്.


വിമർശനം ഉയർത്തിയവരിൽ 15 പേർ മുൻ സുപ്രീം കോടതി ജഡ്ജിമാരാണ്. നൂപുർ ശർമ്മയുടെ അനാവശ്യ പരാമർശം രാജ്യത്തെ സകല പ്രശ്നങ്ങൾക്കും കാരണമായെന്നും, രാജ്യത്തോട് മാപ്പ് പറയണമെന്നുമാണ് സുപ്രീം കോടതി ജഡ്ജിമാർ പറഞ്ഞത്.


ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് പർധിവാല എന്നിവരുടെ അവധിക്കാല ബെഞ്ചാണ് രാജ്യമൊട്ടാകെ പ്രതിഷേധം സൃഷ്ടിച്ച പരാമർശങ്ങൾ പുറപ്പെടുവിച്ചത്. നീതിന്യായ വ്യവസ്ഥയോട് കൂറു പുലർത്തുന്ന പരാമർശങ്ങളല്ല കോടതി നടത്തിയതെന്ന് പ്രതിഷേധിച്ച പൗരമുഖ്യർ അറിയിച്ചു

Google search engine
Previous articleസൗഹൃദത്തിൽ തുളച്ചു കയറുന്ന കത്തികൾ: അമരാവതിയിലെ ഉമേഷിന്റെ കൊലയാളികളിലൊരാൾ അടുത്ത സുഹൃത്ത്
Next articleകറണ്ട് ബിൽ വന്നത് 3,419 കോടി!: വൃദ്ധൻ ബിപി കൂടി ആശുപത്രിയിൽ